“ബാഴ്സലോണയെ ഒട്ടും പേടിക്കുന്നില്ല, ഇത് ക്ലബ് റയൽ മാഡ്രിഡ് ആണ്” – വിനീഷ്യസ് ജൂനിയർ

- Advertisement -

എൽ ക്ലാസികോയ്ക്ക് വെറും ഒരു ദിവസം മാത്രം ബാക്കി ഇരിക്കെ പ്രതികരണവുമായി ബ്രസീലിയൻ യുവതാരം വിനീഷ്യസ് ജൂനിയർ. നാളെ എൽ ക്ലാസികോയ്ക്ക് ഇറങ്ങുമ്പോൾ വിനീഷ്യസും ടീമിൽ ഉണ്ടാകും എന്നാണ് കരുതുന്നത്. സൊളാരി പരിശീലകനായി എത്തിയത് മുതൽ സ്ഥിരമായി കളിക്കാനുള്ള അവസരം ഈ യുവതാരത്തിന് ലഭിക്കുന്നുണ്ട്.

ആദ്യമായി ബാഴ്സലോണയെ നേരിടുന്നതിൽ ഭയമുണ്ടോ എന്ന് ചോദിച്ചതിന് രസകരമായ മറുപടിയാണ് വിനീഷ്യസ് പറഞ്ഞത്. ബാഴ്സലോണയെ ഒരിത്തിരി പോലും താൻ ഭയക്കുന്നില്ല എന്നായിരുന്നു യുവ ബ്രസീലിയന്റെ മറുപടി. ബാഴ്സലോണയെ എന്നല്ല ഒരു ടീമിനെയും ഭയക്കേണ്ട കാര്യം തനിക്കില്ല. താൻ കളിക്കുന്ന റയൽ മാഡ്രിഡിന് വേണ്ടിയാണ്. ഈ ലോകത്തെ ഏറ്റവും മികച്ച ക്ലബാണ് റയൽ മാഡ്രിഡ് എന്നും വിനീഷ്യസ് പറഞ്ഞു.

നാളെ കോപ ഡെൽ റേ സെമിയിലാണ് റയൽ മാഡ്രിഡും ബാഴ്സലോണയും ഏറ്റുമുട്ടുന്നത്.

Advertisement