കുങ്ഫു കിക്ക് : മുള്ളറിന്റെ അപ്പീൽ തള്ളി യുവേഫ

- Advertisement -

ചാമ്പ്യൻസ് ലീഗിനിറങ്ങുന്ന ബയേൺ മ്യൂണിക്കിന് തിരിച്ചടി. കുങ്ഫു കിക്ക് വഴി ലഭിച്ച വിലക്കിനെതിരെ ബയേൺ മ്യൂണിക്ക് താരം തോമസ് മുള്ളറിന്റെ അപ്പീൽ യുവേഫ തള്ളി. അയാക്സിനെതിരായ മത്സരത്തിലായിരുന്നു കുപ്രസിദ്ധമായ കുങ്ഫു കിക്ക് മുള്ളർ നടത്തിയത്. ഇതിനു പിന്നാലെ മുള്ളർക്കെതിരെ യുവേഫ രണ്ടു ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ വിലക്ക് ഏർപ്പെടുത്തിയിരുന്നു.

വിലക്ക് നില നിൽക്കുന്നതിനാൽ ചാമ്പ്യൻസ് ലീഗിൽ ലിവർപൂളിനെതിരായ ഹോം മാച്ചിലും എവേ മാച്ചിലും മുള്ളർക്ക് കളിക്കാനാവില്ല. അയാക്സിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ആയിരുന്നു ഉയർന്ന് ചാടി അയാക്സ് താരമായ തഗ്ലിയാഫികോയെ മുള്ളർ ചവിട്ടിയത്. മുള്ളറിന്റെ ഈ കുങ്ഫു കിക്കിന് ഉടൻ തന്നെ ചുവപ്പ് കാർഡ് കിട്ടിയിരുന്നു. മുള്ളാർക്ക് പകരക്കാരനായി ഹാമിഷ് റോഡ്രിഗസോ ലിയോൺ ഗോരേറ്റ്സകയോ കളത്തിലിറങ്ങും.

Advertisement