ബാഴ്സകെതിരെ ലെവന്റെ കോടതിയിലേക്ക്

കോപ്പ ഡെൽ റെ പ്രീ ക്വാർട്ടർ ഫൈനലിൽ തങ്ങൾക്കെതിരെ അയോഗ്യത ഉള്ള താരത്തെ കളിപ്പിച്ച ബാഴ്സലോണക്ക് എതിരെ ലെവന്റെ ഫുട്ബാൾ ക്ലബ്ബ് കോടതിയിലേക്ക് പോകാനൊരുങ്ങുന്നു. കോർട്ട് ഓഫ് ആർബിട്രേഷൻ ഫോർ സ്പോർട്ടിൽ തങ്ങളുടെ പരാതി സമർപ്പിക്കാനാണ് അവരുടെ നീക്കം. നേരത്തെ ലെവന്റെയുടെ പരാതി സ്പാനിഷ് ഫുട്‌ബോൾ അസോസിയേഷൻ തള്ളിയിരുന്നു.

ബാഴ്സ ബി ടീമിന് വേണ്ടി കളിക്കുന്ന ചുമിയെ ബാഴ്സ പ്രീ ക്വാർട്ടറിന്റെ ആദ്യ പാദത്തിൽ കളിപ്പിച്ചിരുന്നു. പക്ഷെ ബാഴ്സ ബി ക്ക് വേണ്ടി 5 മഞ്ഞ കാർഡുകൾ കണ്ട് സസ്‌പെൻഷനിൽ ആയിരുന്ന താരത്തെ ബാഴ്സ കളിപ്പിച്ചു എന്നാണ് എതിരാളികളുടെ പക്ഷം. എന്നാൽ ലെവന്റെയുടെ പരാതി വൈകിയാണ് ലഭിച്ചത് എന്ന കാരണത്തിൽ സ്പാനിഷ് ഫുട്‌ബോൾ അസോസിയേഷൻ തള്ളി. ഇതോടെയാണ്‌ ക്ലബ്ബ് കോടതിയിൽ പോകാൻ ഒരുങ്ങുന്നത്.