കണ്ണൂർ സീനിയർ ഡിവിഷൻ ഫുട്ബോൾ കിരീടം വീണ്ടും എസ് എൻ കോളേജിന്

കണ്ണൂർ ജില്ലാ സീനിയർ ഡിവിഷൻ ഫുട്ബോൾ കിരീടം എസ് എൻ കോളേജ് സ്വന്തമാക്കി. ഇന്നലെ സൂപ്പർ ലീഗിൽ നടന്ന അവസാന മത്സരത്തിൽ പയ്യന്നൂർ കോളേജിനെ പരാജയപ്പെടുത്തിയതോടെ ആണ് എസ് എൻ കോളേജിനെ ചാമ്പ്യന്മാരായി പ്രഖ്യാപിച്ചത്. തുടർച്ചയായ മൂന്നാം തവണയാണ് എസ് എൻ കോളേജ് കണ്ണൂരിന്റെ ചാമ്പ്യന്മാർ ആകുന്നത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു എസ് എൻ കോളേജിന്റെ ഇന്നലത്തെ വിജയം. ഫസ്ലാലും അനൂപുമാണ് എസ് എൻ കോളേജിനായി ഇന്നലെ ഗോൾ നേടിയത്. ഇന്നലെ പയ്യന്നൂർ കോളേജാണ് വിജയിക്കുന്നത് എങ്കിൽ അവർ ചാമ്പ്യന്മാർ ആകുമായിരുന്നു.

പയ്യന്നൂർ കോളേജ്, ജില്ലാ പോലീസ്, സ്പിരിറ്റഡ് യൂത്ത്സ് എന്നിവർ രണ്ടാം സ്ഥാനത്ത് ഒരേ പോയന്റിൽ ആയിരുന്നു. ഇവരിൽ മികച്ച ഗോൾ ഡിഫറൻസ് ഉള്ള കണ്ണൂർ ജില്ലാ പോലീസ് ആണ് ലീഗിലെ റണ്ണേഴ്സ് അപ്പായത്. എസ് എൻ കോളേജിന്റെ ഷിബിൻ സാദിനെ ലീഗിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തു.