അലക്സിസ് സാഞ്ചസിന് പരിക്ക്, കോപ അമേരിക്കയിലെ ഗ്രൂപ്പ് മത്സരങ്ങൾക്ക് ഉണ്ടാകില്ല

20210613 135023
Credit: Twitter

പരിശീലനത്തിന് ഇടയിൽ പരിക്കേറ്റ 32 കാരനായ ചിലിയൻ താരം സാഞ്ചസ് രണ്ടാഴ്ചയോളം പുറത്തിരിക്കും. കാഫ് ഇഞ്ച്വറി ആണെന്ന് ചിലിയുടെ ദേശീയ ടീം ശനിയാഴ്ച ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. അലക്സിസ് സാഞ്ചസ് ചിലി ടീമിനൊപ്പം ബ്രസീലിലേക്ക് പോകില്ല, പരിക്ക് മൂലം കോപ അമേരിക്കയുടെ ഗ്രൂപ്പ് ഘട്ടം താരത്തിന് നഷ്ടമാകും.

“കോപ അമേരിക്ക ഗ്രൂപ്പ് ഘട്ടത്തിനപ്പുറം സമയം ചിലപ്പോൾ സാഞ്ചെസിന് വിശ്രമം വേണ്ടിവരും, അതിനാൽ താരം ദേശീയ ടീമിലെ മെഡിക്കൽ സ്റ്റാഫിനൊപ്പം ചിലിയിൽ തുടരും,” ചിലി പ്രസ്താവനയിൽ പറഞ്ഞു. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ തിങ്കളാഴ്ച അർജന്റീനയെ ചിലി നേരിടാൻ ഇരിക്കുകയാണ്. ഇന്ന് ബ്രസീലും വെനിസ്വേലയും ഏറ്റുമുട്ടുന്നതോട്ർ കോപ്പ അമേരിക്ക ടൂർണമെന്റിന് തുടക്കമാകും.

Previous articleമുഖത്തേറ്റ പരിക്ക് സാരമുള്ളത്, കാസ്റ്റാനെ യൂറോ കപ്പിൽ ഇനി കളിക്കില്ല
Next article5-3-2 ഫോർമേഷനിൽ തന്നെ ഹോളണ്ട് കളിക്കും എന്ന് ഫ്രാങ്ക് ഡി ബോർ