അമേരിക്കയെ തോൽപ്പിച്ച് മെക്സിക്കോക്ക് ഗോൾഡ് കപ്പ്

കോൺകാഫ് ഗോൾഡ് കപ്പിൽ മെക്സിക്കോ വിജയഗാഥ. ഫൈനലിൽ എതിരാളികളായ അമേരിക്കയെ ഏക പക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചാണ് മെക്സിക്കോ ഗോൾഡ് കപ്പ് ജേതാക്കളായത്. മെക്സിക്കോയുടെ എട്ടാമത്തെ ഗോൾഡ് കപ്പ് ജയമാണിത്. മത്സരത്തിന്റെ രണ്ടാം പകുതിയിൽ മെക്സിക്കോ താരം ജോനാഥൻ ഡോസ് സാന്റോസ് നേടിയ ഗോളാണ് മത്സരത്തിന്റെ വിധി നിർണ്ണയിച്ചത്.

ആദ്യ പകുതിയിൽ അമേരിക്ക നിന്നെങ്കിലും തുടക്കത്തിൽ ലഭിച്ച അവസരങ്ങൾ ലക്ഷ്യത്തിലെത്തിക്കാൻ അവർക്കായില്ല. പുലിസിച്ചിനും അൾടിഡോറിനും ലഭിച്ച അവസരങ്ങൾ അവർക്ക് ലക്‌ഷ്യം കാണാനായില്ല.  എന്നാൽ രണ്ടാം പകുതിയിൽ ഉണർന്ന് കളിച്ച മെക്സിക്കോ വിജയം സ്വന്തമാക്കുകയായിരുന്നു. തുടർന്നാണ് ജോനാഥൻ ഡോസ് സാന്റോസിന്റെ മികച്ചൊരു ഇടം കാലൻ ഷോട്ട് അമേരിക്കൻ വലയിൽ പതിച്ചത്.