തോറ്റതിന് റഫറിയെ കുറ്റം പറഞ്ഞ് മെസ്സി

ഇന്ന് കോപ അമേരിക്ക സെമി ഫൈനലിൽ ബ്രസീലിനോടേറ്റ പരാജയത്തിന്റെ വിഷമത്തിൽ ഇരിക്കെ റഫറിയെ വിമർശിച്ച് മെസ്സി രംഗത്തെത്തി. ഇന്ന് ബ്രസീലിനെതിരായ മത്സരത്തിൽ റഫറി ശരിയായ നിലപാടുകൾ അല്ല എടുത്തത് എന്ന് മെസ്സി പറഞ്ഞു. അഗ്വേറോയെ ഫൗൾ ചെയ്തതിന് പെനാൾട്ടി ലഭിക്കാത്തതായിരുന്നു മെസ്സിയെ രോഷാകുലനാക്കിയത്. ആ പെനാൾട്ടി നൽകാത്തതു കൊണ്ടാണ് ബ്രസീൽ ഗോൾ അടിച്ചത് എന്ന് മെസ്സി പറഞ്ഞു.

റഫറി വാർ പോലും ചെക്ക് ചെയ്തില്ല എന്നത് അത്ഭുതകരമാണെന്നും മെസ്സി പറഞ്ഞു. അർജന്റീനയ്ക്കെതിരെ വന്ന കാർഡുകൾ ഒക്കെ റഫറിയുടെ മോശം തീരുമാനങ്ങൾ ആണെന്നും മെസ്സി പറഞ്ഞു. ഇന്ന് ബ്രസീൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു അർജന്റീനയെ തോൽപ്പിച്ചത്. രണ്ടാം ഗോളിന് തൊട്ടു മുമ്പായിരുന്നു അഗ്വേറോ ഫൗൾ ചെയ്യപ്പെട്ടത്. ബ്രസീൽ തുടക്കത്തിൽ ഗോൾ നേടിയതും തിരിച്ചടിയായെന്ന് മെസ്സി പറഞ്ഞു.