അർജന്റീനയ്ക്ക് വേണ്ടി ചരിത്രമെഴുതി ഡി മരിയ

അർജന്റീനയ്ക്ക് വേണ്ടി ചരിത്രമെഴുതി ഏയ്ഞ്ചൽ ഡി മരിയ. അർജന്റീനയ്ക്ക് വേണ്ടി കോപ അമേരിക്കയിൽ ഇന്ന് നൂറാം മത്സരത്തിനാണ് ഡി മരിയ ഇറങ്ങിയത്. അർജന്റീനയ്ക്ക് വേണ്ടി ഈ നേട്ടം സ്വന്തമാക്കുന്ന ആറാമത്തെ താരമാണ് ഡി മരിയ. മാഷെരാനോ,സെനെറ്റി , ലയണൽ മെസ്സി, അയാള, സിമിയോണി എന്നിവരാണ് ഇതിനു മുൻപ് ഈ നേട്ടം സ്വന്തമാക്കിയത്. അർജന്റീനയ്ക്ക് വേണ്ടി ഏറ്റവുമധികം മത്സങ്ങൾ കളിച്ചത് മാഷെരാനോയാണ്- 147 മത്സരങ്ങൾ. സെനെറ്റി 142 ഉം ലയണൽ മെസ്സി 134 മത്സങ്ങളും കളിച്ചിട്ടുണ്ട്. അയാള, സിമിയോണി എന്നിവർ യഥാക്രമം 115 ഉം 105 ഉം മത്സരങ്ങളിൽ ബൂട്ടണിഞ്ഞു.

2008 ൽ പരാഗ്വെയ്ക്കെതിരായ മത്സരത്തിലാണ് അർജന്റീനയ്ക്ക് വേണ്ടി ആദ്യമായി ഡി മരിയ ബൂട്ടണിയുന്നത്. രണ്ടു തവണ കോപ ഫൈനലിലും ഒരു തവണ ലോകകപ്പ് ഫൈനലിലും കളിച്ച അർജന്റീനിയൻ ടീമിൽ ഡി മരിയ അംഗമാണ്. ഇന്ന് വെനിസ്വേലയെ പരാജയപ്പെടുത്തിയ അർജന്റീന സെമിയിൽ കടന്നു. കരുത്തരായ ബ്രസീൽ ആണ് അർജന്റീനയ്ക്ക് എതിരാളികൾ.

Previous articleസിദാൻ വിൽപ്പന തുടരുന്നു, തിയോ ഹെർണാണ്ടസ് മിലാനിലേക്ക്
Next articleബ്രസീലിൽ നിന്ന് ലെഫ്റ്റ് ബാക്കിനെ സ്വന്തമാക്കി അത്ലറ്റികോ