ബ്രസീലിൽ നിന്ന് ലെഫ്റ്റ് ബാക്കിനെ സ്വന്തമാക്കി അത്ലറ്റികോ

ഫിലിപ്പേ ലൂയിസിന്റെ പകരക്കാരനെ ബ്രസീലിൽ നിന്ന് തന്നെ കണ്ടെത്തി അത്ലറ്റികോ മാഡ്രിഡ്. ബ്രസീലിയൻ ക്ലബ്ബായ അത്ലറ്റികോ പരാനെൻസിൽ നിന്ന് റെനാൻ ലോഡിയെയാണ് അത്ലറ്റികോ സ്വന്തമാക്കിയത്. താരത്തിന്റെ കൈമാറ്റത്തിനായി ഇരു ക്ലബ്ബ്കളും കരാറിലെത്തി. 21 വയസുകാരനായ താരം ബ്രസീലിയൻ ലീഗിൽ മിന്നും ഫോമിലുള്ള താരമാണ്.

ബ്രസീലിലെ സാവോ പോളോ സ്വദേശിയായ ലോഡി വേഗതകൊണ്ടും ക്രോസിംഗ് കൊണ്ടും പ്രശസ്തരായ ബ്രസീലിയൻ ലെഫ്റ്റ് ബാക്കുകളുടെ അതേ ശൈലി പിന്തുടരുന്ന താരമാണ്. നിലവിൽ നടന്ന് കൊണ്ടിരിക്കുന്ന ബ്രസീലിയൻ ലീഗിൽ 11 മത്സരങ്ങളിൽ നിന്ന് 4 ഗോളുകളും 8 അസിസ്റ്റുകളും നേടിയ താരം അത്ലറ്റിക്കോയുമായി പേഴ്‌സണൽ കരാർ അംഗീകരിച്ചാൽ വരും ദിവസങ്ങളിൽ തന്നെ താരം യൂറോപ്പിൽ എത്തും.

Previous articleഅർജന്റീനയ്ക്ക് വേണ്ടി ചരിത്രമെഴുതി ഡി മരിയ
Next articleകൊളംബിയയെ മറികടന്ന് ചിലി സെമി ഫൈനലിൽ