കോപയിൽ ബ്രസീലിനെ കൂവി വിളിച്ച് ആരാധകർ

മോശം പ്രകടനം കളിക്കളത്തിൽ കണ്ടാൽ ആരും കൂവി വിളിക്കും. അതിപ്പൊ ഫുട്ബോളിന്റെ ഈറ്റില്ലമായ ബ്രസീലിൽ ആണെങ്കിൽ പറയുകയും വേണ്ട. സ്വന്തം ടീമിനെ തന്നെ കുവി വിളിച്ചിരിക്കുകയാണ് ബ്രസീലിയൻ ആരാധകർ.
കോപയിലെ ആദ്യ മത്സരത്തിൽ ബ്രസീലിനെ നേരിട്ടത് താരതമ്യേന വീക്കായ ബൊളീവിയയാണ്. ബ്രസീൽ – ബൊളീവിയ മത്സരത്തിന്റെ ആദ്യ പകുതിയിലാണ് കൂവി വിളിച്ച് ആരാധകർ തങ്ങളുടെ പ്രതിഷേധമറിയിച്ചത്.

ആദ്യ പകുതിയിൽ തന്നെ മത്സരം ബ്രസീലിന്റെ വരുതിയിലായിരുന്നെങ്കിലും കാനറികൾക്ക് ഗോളടിക്കാനായിരുന്നില്ല. ആരാധകരിൽ നിന്ന് പ്രതിഷേധമറിഞ്ഞ ശേഷം ഉണർന്ന് കളിച്ച ബ്രസീലിയൻ ടീം രണ്ടാം പകുതിയിൽ മൂന്ന് ഗോളിന്റെ ഏകപക്ഷീയമായ ജയം നേടി. ഇരട്ട ഗോളുകൾ കൗട്ടീനൊ നേടിയപ്പോൾ എവർട്ടൺ ഒരു ഗോളും നേടി.