പോർച്ചുഗീസ് മിഡ്ഫീൽഡർ മക്കാഡോ മുംബൈ സിറ്റിയിൽ തുടരും

പോർച്ചുഗീസ് താരമായ പോളോ മക്കേഡോ മുംബൈ സിറ്റിയിൽ തന്നെ തുടരും. കഴിഞ്ഞ സീസണിൽ മുംബൈയിൽ എത്തിയ മക്കേഡ് ഒരുപാട് പ്രശംസ നേടിയിരുന്നു. ഒരു വർഷത്തെ പുതിയ കരാറിലാണ് താരം ഒപ്പുവെച്ചിരിക്കുന്നത്. കഴിഞ്ഞ സീസൺ ഐ എസ് എല്ലിൽ 20 മത്സരങ്ങൾ മുംബൈ സിറ്റിക്കായി കളിച്ച മക്കാഡോ 4 അസിസ്റ്റും രണ്ട് ഗോളുകളും സ്വന്തമാക്കിയിരുന്നു.

യുവേഫ ചാമ്പ്യൻസ് ലീഗിലടക്കം കളിച്ച പരിചയ സമ്പത്തുള്ള താരമാണ് മക്കാഡോ. പോർച്ചുഗീസ്c ലീഗ്, ഫ്രഞ്ച് ലീഗ് എന്നിവിടങ്ങളിൽ കളിച്ചിട്ടുണ്ട്. ഫ്രഞ്ച് ക്ലബായ സ്നെറ്റ് ഐറ്റെൻ, ടുലൂസ് എന്നിവയിലും ഗ്രീക്ക് ക്ലബായ ഒളിമ്പിയാകോസിലും മുമ്പ് മക്കാഡോ കളിച്ചിട്ടുണ്ട്. മക്കാഡോയ്ക്ക് വേണ്ടി പല ക്ലബുകളും പരിശ്രമിക്കുന്നതിനിടെയാണ് മുംബൈ ഈ സൈനിംഗ് പൂർത്തിയാക്കുന്നത്.