കോണ്ടേക്ക് ഭീഷണി, ഇന്റർ പരിശീലകന് പോലീസ് സുരക്ഷ

- Advertisement -

ഇന്റർ മിലാൻ പരിശീലകൻ അന്റോണിയോ കോണ്ടേക്ക് ഭീഷണി കത്ത്. കത്തിനൊപ്പം ബുള്ളറ്റും കൂടെ അയച്ചതോടെ ഇന്റർ സുരക്ഷാ അധികൃതരെ വിവരമറിയിച്ചു. ഇതോടെ മുൻ യുവന്റസ് പരിശീലകൻ കൂടിയായ കോണ്ടേക്ക് പോലീസ് സുരക്ഷ നൽകി.

ഇന്റർ ആസ്ഥാനത്താണ് അദ്ദേഹത്തിന് ഭീഷണി കത്ത് ലഭിച്ചത്. നിലവിൽ ഇന്റർ മിലാൻ സീരി എ യിൽ രണ്ടാം സ്ഥാനത്താണ്. പക്ഷെ ചാമ്പ്യൻസ് ലീഗിൽ ഡോർട്ട്മുണ്ടിനോട് തോറ്റ ശേഷം കോണ്ടെ ക്ലബ്ബിനെതിരെ വിവാദ പരാമർശങ്ങൾ നടത്തിയിരുന്നു. നേരത്തെ സീസണിന്റെ തുടക്കത്തിൽ യുവന്റസ് ആരാധകർ കോണ്ടെക്ക് എതിരെ തിരിഞ്ഞിരുന്നു. യുവന്റസ് ഇതിഹാസവും മുൻ പരിശീലകനുമായ കോണ്ടെ എതിരാളികളായ ഇന്ററിൽ ചേർന്നതാണ് അവരെ ചൊടിപ്പിച്ചത്.

Advertisement