മെസ്സി റഫറിമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നു, രൂക്ഷ വിമർശനവുമായി തിയാഗോ സിൽവ

- Advertisement -

ലയണൽ മെസ്സിക്കെതിരെ രൂക്ഷ വിമർശനവുമായി ബ്രസീൽ ക്യാപ്റ്റൻ തിയാഗോ സിൽവ. മെസ്സി റഫറിമാരെ സ്വാധീനിക്കാൻ കളിയിൽ നിരന്തരം ശ്രമിക്കുകയാണ് എന്നും മൈതാനത്ത് കൂടുതൽ ബഹുമാനത്തോടെ പെരുമാറാൻ മെസ്സി തയ്യാറാവണമെന്നും സിൽവ കൂട്ടി ചേർത്തു. റിയാദിൽ അർജന്റീനക്ക് എതിരായ തോൽവിക്ക് ശേഷം സംസാരിക്കുകയായിരുന്നു സിൽവ.

‘മെസ്സി എപ്പോഴും കളിയുടെ നിയന്ത്രണം കയ്യിലാക്കാൻ ശ്രമിക്കും, അപകടകരമായ സ്ഥലങ്ങളിൽ ഫ്രീകിക്കുകൾ നേടാൻ റഫറിമാരെ മെസ്സി സ്വാധീനിക്കും. ഞങ്ങൾ സ്‌പെയിനിലെ പല കളിക്കാരോട് സംസാരിച്ചപ്പോഴും അവരും ഇതേ അഭിപ്രായമാണ് പങ്ക് വച്ചത് ‘എന്നാണ് തിയാഗോ സിൽവയുടെ വാക്കുകൾ. ബ്രസീൽ പരിശീലകനെതിരെ മോശം വാക്ക് ഉപയോഗിച്ചതിന് എതിരെയും സിൽവ മെസ്സിക്കെതിരെ തിരിഞ്ഞു. വിദ്യാഭ്യാസം പ്രധാനമാണ് എന്നാണ് ഈ വിഷയത്തിൽ സിൽവയുടെ വാക്കുകൾ.  മെസ്സിയുടെ ഏക ഗോളിലാണ് മത്സരം അർജന്റീന സ്വന്തമാക്കിയത്.

Advertisement