ഇന്ത്യയിലേക്ക് തിരികെ വരാൻ ആഗ്രഹം എന്ന് കോൺസ്റ്റന്റൈൻ

- Advertisement -

മുൻ ഇന്ത്യൻ ദേശീയ ടീം പരിശീലകനായ സ്റ്റീഫൻ കോൺസ്റ്റന്റൈൻ ഇന്ത്യയിലേക്ക് തിരികെ വരാൻ ആഗ്രഹിക്കുന്നതായി അറിയിച്ചു. 2015 മുതൽ 2019വരെ ഇന്ത്യൻ ദേശീയ ടീമിന്റെ പരിശീലകനായിരുന്നു സ്റ്റീഫൻ കോൺസ്റ്റന്റൈൻ. ഇന്ത്യൻ പരിശീലക സ്ഥാനം ഒഴിഞ്ഞത് മുതൽ തന്നെ തനിക്ക് ഇന്ത്യൻ ക്ലബുകളിൽ നിന്ന് ക്ഷണമുണ്ടായിരുന്നു എന്ന് കോൺസ്റ്റന്റൈൻ പറഞ്ഞു. എന്നാൽ താൻ തന്റെ കുടുംബത്തിനൊപ്പം കുറച്ച് സമയം ചിലവഴിക്കേണ്ടതു കൊണ്ട് ആ ഓഫറുകൾ സ്വീകരിച്ചില്ല എന്ന് അദ്ദേഹം പറഞ്ഞു.

ഐ എസ് എൽ ക്ലബുകളിൽ നിന്ന് നല്ല ക്ഷണം വന്നാൽ താൻ തിരികെ ഇന്ത്യയിൽ എത്തുമെന്ന് അദ്ദേഹം പറഞ്ഞു‌. മികച്ച വേതനമല്ല താൻ നോക്കുന്നത് ക്ലബിന്റെ പദ്ധതികളാണ് താൻ നോക്കുക എന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ ഐ എസ് എൽ പരിശീലകർ ഇല്ലാതെ നിൽക്കുന്ന ചെന്നൈയിനോ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് കോൺസ്റ്റന്റൈനെ സമീപിക്കുമോ എന്നാണ് ഇന്ത്യൻ ഫുട്ബോൾ ലോകം ഇപ്പോൾ ഉറ്റു നോക്കുന്നത്.

Advertisement