കൊറോണ ഭീഷണി, ചൈനീസ് സൂപ്പർ ലീഗ് നീട്ടി വെച്ചു

- Advertisement -

കൊറോണ വൈറസ് പടരുന്നതിനെ തുടർന്ന് ചൈനീസ് സൂപ്പർ ലീഗ് താൽകാലികമായി മാറ്റിവെച്ചു. ഇതിനു പുറമേ ചൈനയിലെ അഭ്യന്തര ഫുട്ബോൾ ടൂർണമെന്റുകൾ ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നത് വരെ നിർത്തി വെക്കുകയും ചെയ്തു.

ചൈനീസ് സൂപ്പർ ലീഗ് അടുത്ത മാസം 20നു പുതിയ സീസൺ തുടങ്ങാനിരിക്കെയാണ് അപ്രതീക്ഷിതമായി കൊറൊണ വൈറസ് പടർന്നത്‌. എല്ലാ ഡിവിഷൻ മത്സരങ്ങളും നിർത്തിവെച്ചതിന് പുറമേ കൊറോണയുടെ പ്രഭവ കേന്ദ്രം എന്ന് കരുതുന്ന വുഹാനിൽ നിന്ന് ഒളിമ്പിക്ക് യോഗ്യതമത്സരങ്ങൾ മാറ്റിയിരുന്നു.

Advertisement