ഡാനി റോസ് ഇനി ന്യൂകാസിൽ യുണൈറ്റഡിൽ

- Advertisement -

ടോട്ടൻഹാം ഡിഫൻഡർ ഡാനി റോസ് ഇനി ന്യൂ കാസിൽ യുണൈറ്റഡിൽ. ഈ സീസൺ അവസാനം വരെയാണ് താരം ലോണിൽ ന്യൂകാസിൽ യുണൈറ്റഡിൽ കളിക്കുക. ലെഫ്റ്റ് ബാക്ക് ആയ താരം മൗറീഞ്ഞോയുടെ ടീമിൽ അവസരം കുറഞ്ഞപ്പോൾ ആണ് താരം ലോണിൽ പോകാൻ തീരുമാനിച്ചത്.

സ്പർസ് മാനേജ്‌മന്റ്‌ ന് എതിരെ മുൻപ് വിമർശങ്ങൾ നടത്തിയ റോസ് ഇതോടെ ക്ലബ്ബിൽ വിമർശനങ്ങൾക്ക് വിധേയനായിരുന്നു. 2007 മുതൽ സ്പർസ് ടീമിൽ അംഗമാണ് റോസ്. വാട്ട്ഫോഡ്, ബ്രിസ്റ്റൽ സിറ്റി, സണ്ടർലാന്റ് ടീമുകൾക്ക് വേണ്ടിയും താരം ലോണിൽ കളിച്ചിട്ടുണ്ട്. 2016 മുതൽ ഇംഗ്ലണ്ട് ദേശീയ ടീമിൽ അംഗമാണ് റോസ്.

Advertisement