മെസ്സിയെയും റൊണാൾഡോയെയും വീഴ്ത്തി വാൻ ഡെയ്ക് !! യുവേഫയുടെ മികച്ച താരം

- Advertisement -

മെസ്സിയും റൊണാൾഡോയും അല്ലാതൊരാൾ യുവേഫയുടെ മികച്ച കളികാരനുള്ള അവാർഡ് സ്വന്തമാക്കി ! ലിവർപൂളിന്റെ ഡിഫൻഡർ വിർജിൽ വാൻ ഡെയ്ക്കാണ് ഈ വർഷത്തെ യുവേഫ ബെസ്റ്റ് മെൻസ് പ്ലെയർ അവാർഡ് സ്വന്തമാക്കിയത്.

ചാമ്പ്യൻസ് ലീഗ് 2005 ന് ശേഷം വീണ്ടും ആൻഫീൽഡിൽ എത്തിക്കുന്നതിൽ നിർണായക പങ്കാണ് താരം വഹിച്ചത്. ലിവർപൂളിൽ എത്തിയത് മുതൽ പ്രതിരോധത്തിൽ അവസാന വാക്കായി മാറിയ താരം നേരത്തെ ഇതേ അവാർഡ് ചടങ്ങിലെ മികച്ച ഡിഫണ്ടർക്കുള്ള അവാർഡും സ്വന്തമാക്കിയിരുന്നു. 2005 ൽ സ്റ്റീവൻ ജെറാർഡ് ഈ അവാർഡ് നേടിയ ശേഷം യുവേഫയുടെ മികച്ച കളികരനാകുന്ന ആദ്യ ലിവർപൂൾ താരമാണ് വാൻ ഡെയ്ക്.

Advertisement