വെല്ലുവിളികൾ ഇല്ല, മെസ്സി തന്നെ ചാമ്പ്യൻസ് ലീഗിലെ മികച്ച ഫോർവേഡ്

- Advertisement -

ചാമ്പ്യൻസ് ലീഗ് 2018-2019 സീസണിലെ മികച്ച ആക്രമണ നിര താരത്തിനുള്ള അവാർഡ് ലയണൽ മെസ്സി സ്വന്തമാക്കി. ക്രിസ്റ്റിയാനോ റൊണാൾഡോ,മാനെ എന്നിവരെ മറികടന്നാണ് മെസ്സി നേട്ടം കൈവരിച്ചത്.

കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗിൽ ടോപ്പ് സ്‌കോറർ പദവി നേടിയതാണ് താരത്തിന് തുണയായത്. 12 ഗോളുകളും 3 അസിസ്റ്റുകളുമാണ് താരം ചാമ്പ്യൻസ് ലീഗിൽ നിന്ന് നേടിയത്. പക്ഷെ നോക്ഔട്ടിൽ ലിവർപൂളിനോട് തോറ്റ് ബാഴ്സ പുറത്തായതോടെ മാനെ, റൊണാൾഡോ എന്നിവർക്കും സാധ്യത കൽപ്പിച്ചിരുന്നു.

Advertisement