ചാമ്പ്യൻസ് ലീഗിൽ ആർക്കും നേടാൻ കഴിയാത്ത റെക്കോർഡുമായി നെയ്മർ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്നലെ പി എസ് ജിക്ക് വേണ്ടി ചാമ്പ്യൻസ് ലീഗിൽ ഇറങ്ങിയ നെയ്മറിന് ടീമിന്റെ വിജയ ശില്പിയായി മാറിയിരുന്നു. ഇന്നലത്തെ ഹാട്രിക്ക് ഗോളോടെ നെയ്മർ ചാമ്പ്യൻ ലീഗിൽ ഒരു അപൂർവ്വ റെക്കോർഡിൽ എത്തി. രണ്ട് ടീമുകൾക്ക് വേണ്ടി ചാമ്പ്യൻസ് ലീഗിൽ 20 ഗോളുകൾ അടിക്കുന്ന ചരിത്രത്തിലെ ആദ്യ താരമായി നെയ്മർ മാറി. ഇന്നലത്തെ ഗോളുകളോടെ പി എസ് ജിക്ക് വേണ്ടി 20 ചാമ്പ്യൻസ് ലീഗ് ഗോൾ എന്ന റെക്കോർഡിൽ നെയ്മർ എത്തിയിരുന്നു.

നേരത്തെ ബാഴ്സലോണക്ക് വേണ്ടിയും 20 ഗോളുകൾ നെയ്മർ നേടിയിട്ടുണ്ട്. ഇന്നലത്തെ ഗോളുകളോടെ നേയ്മർ 41 ചാമ്പ്യൻസ് ലീഗ് ഗോളുകളിൽ എത്തി. ലാറ്റിനമേരിക്കൻ ഫുട്ബോൾ താരങ്ങളിൽ ഏറ്റവും കൂടുതൽ ചാമ്പ്യൻസ് ലീഗ് ഗോളുകൾ നേടിയ താരങ്ങളുടെ പട്ടികയിൽ രണ്ടാമത് എത്താൻ ഇതോടെ നെയ്മറിനായി.

ഇനി സാക്ഷാൽ ലയണൽ മെസ്സിയുമാണ് നെയ്മറിന് മുന്നിൽ ഉള്ളത്. മെസ്സിക്ക് 118 ഗോളുകൾ ആണ് ഉള്ളത്. അഗ്വേറോ 40 ഗോളുകളും ആയി നെയ്മറിന് പിറകിലായി. 64 മത്സരങ്ങളിൽ നിന്നാണ് നെയ്മർ 41 ഗോളുകളിലെത്തിയത്. നെയ്മറിന് 28 അസിസ്റ്റും ചാമ്പ്യൻസ് ലീഗിൽ ഉണ്ട്.