റോഹോയെ സ്വന്തമാക്കാൻ ഷെഫീൽഡ് യുണൈറ്റഡ് തയ്യാർ

മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ റോഹോയെ സ്വന്തമാക്കാൻ പ്രീമിയർ ലീഗ് ക്ലബായ ഷെഫീൽഡ് യുണൈറ്റഡ് തയ്യാർ. ഇതു സംബന്ധിച്ച് ക്ലബും മാഞ്ചസ്റ്റർ യുണൈറ്റഡുമായി ചർച്ചകൾ ആരംഭിച്ചു എന്നാണ് വിവരങ്ങൾ. ജനുവരിയിൽ ലോണിൽ റോഹോയെ സ്വന്തമാക്കാൻ ആണ് ഷെഫീൽഡ് ശ്രമിക്കുന്നത്. ഇപ്പോൾ പ്രീമിയർ ലീഗിൽ ദയനീയ അവസ്ഥയിലാണ് ഷെഫീൽഡ് ഉള്ളത്. റിലഗേഷൻ ഭീഷണിയിൽ ഉള്ള ഷെഫീൽഡ് ടീം ശക്തമാക്കി കൊണ്ട് ലീഗിൽ തുടരാൻ ശ്രമിക്കാൻ ആണ് പദ്ധതിയിടുന്നത്.

ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ഉള്ള റോഹോ എന്നാൽ സീനിയർ ടീമിനായി കളിച്ചിട്ട് കാലങ്ങളായി. കഴിഞ്ഞ സീസണിൽ അർജന്റീനൻ ക്ലബായ എസ്റ്റുഡിയന്റസിൽ ലോണിൽ റോഹോ കളിച്ചിരുന്നത്. ആകെ രണ്ടു മത്സരങ്ങൾ മാത്രമെ എസ്റ്റുഡിയന്റസിൽ റോഹോ കളിച്ചിടരുന്നുള്ളൂ. അപ്പോഴേക്ക് താരത്തിന് പരിക്കേറ്റിരുന്നു. 2014ൽ മുതൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഉള്ള താരമാണ് റോഹോ. എന്നാൽ പരിക്ക് കാരണം പലപ്പോഴും കളത്തിന് പുറത്തായിരുന്നു റോഹോ ഉണ്ടായിരുന്നത്.