റയൽ മാഡ്രിഡിൽ ചരിത്രം എഴുതി ബെൻസീമ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

റയൽ മാഡ്രിഡിൽ ബെൻസീമ ഒരു ചരിത്രം നോട്ടത്തിൽ എത്തിയിരിക്കുകയാ‌ണ്. റയൽ മാഡ്രിഡിനു വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച വിദേശ താരം എന്ന റെക്കോർഡ് ആണ് ബെൻസീമ സ്വന്തമാക്കിയത്. ഇന്നലത്തെ മത്സരത്തോടെ 527 മത്സരങ്ങൾ റയലിന്റെ ജേഴ്സിയിൽ ബെൻസീമ കളിച്ചു കഴിഞ്ഞു. ബ്രസീൽ ഇതിഹാസ ഫുൾബാക്ക് റോബേർട്ടോ കാർലോസിന്റെ 527 മത്സരങ്ങൾ എന്ന റെക്കോർഡിനൊപ്പം ആണ് ബെൻസീമ ഇതോടെ എത്തിയത്.

2009ൽ റയലിൽ എത്തിയ ബെൻസീമയുടെ റയലിലെ 12ആം സീസണാണിത്. റയലിന് വേണ്ടി 250ൽ അധികം ഗോളുകൾ നേടാനും ബെൻസീമയ്ക്ക് ആയി. മാഴ്സലോ ആകും കാർലോസിന്റെ റെക്കോർഡ് തകർക്കുക എന്നായിരുന്നു നേരത്തെ കരുതിയിരുന്നത്. എന്നാൽ മാഴ്സലോക്ക് അവസരം കുറഞ്ഞതോടെ ബെൻസീമ റെക്കോർഡിന് ഒപ്പം വേഗത്തിൽ എത്തുക ആയിരുന്നി. ഇരട്ട ഗോളുകൾ നേടിയാണ് റെക്കോർഡ് മത്സരം ബെൻസീമ ആഘോഷിച്ചത്. ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച വിദേശ താരം എന്ന റെക്കോർഡ് സ്വന്തമാക്കാം എങ്കിലും റയലിനായി ഏറ്റവും കൂടുതൽ മത്സരം എന്ന റെക്കോർഡ് ബെൻസീമയ്ക്ക് ബഹുദൂരം മുന്നിലാണ്. 741 മത്സരങ്ങൾ കളിച്ച റൗളിനാണ് ഇപ്പോൾ ആ റെക്കോർഡ്.