“റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗിൽ ശക്തമായി തിരിച്ചുവരും”

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗിൽ ശക്തമായി തിരിച്ചുവരുമെന്ന് ബ്രസീലിയൻ യുവതാരം വിനീഷ്യസ് ജൂനിയർ. പിഎസ്ജിയോട് ചാമ്പ്യൻസ് ലിഗിൽ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയ റയൽ മാഡ്രിഡ് ക്ലബ്ബ് ബ്രൂജിനോട് സമനില പിടിച്ചിരുന്നു. അനായാസമായ ജയം പ്രതീക്ഷിച്ചിറങ്ങിയ സിനദിൻ സിദാനും സംഘവും ഗോൾ വഴങ്ങിയതിനു ശേഷം തിരിച്ച് വന്നാണ് സമനില പിടിച്ചത്.

ഗ്രൂപ്പ് എയിൽ അവസാനക്കാരായിട്ടാണിപ്പോൾ റയൽ മാഡ്രിഡ് ഉള്ളത്. 4 മത്സരങ്ങൾ ബാക്കി നിൽക്കെ റയൽ വമ്പൻ തിരിച്ച് വരവ് നടത്തുമെന്നാണ് വിനീഷ്യസ് പറയുന്നത്. ഗ്രൂപ്പ് സ്റ്റേജ് കടക്കാൻ ഇനി ജയം വേണം റയലിന്. സിദാന് കീഴിൽ തുടർച്ചയായി ചാമ്പ്യൻസ് ലീഗ് നേടി റെക്കോർഡിട്ട ടീമിന്റെ നിഴൽ മാത്രമാണ് ഇപ്പോൾ റയൽ മാഡ്രിഡ്. തുടർച്ചയായ പരിക്കുകളും പ്രതിരോധത്തിലെ പിഴവും റയലിന് വിനയായി. പരിക്ക് കാരണം വിനീഷ്യസ് ഇതുവരെ ചാമ്പ്യൻസ് ലീഗിൽ റയലിനായി കളിച്ചിട്ടില്ല. ഗാലറ്റസരായുമായി ഹോം, അവേ മാച്ചുകളും പിഎസ്ജിയോട് ഹോം മാച്ചും ബ്രൂജിനോട് ഒരു എവേ മാച്ചുമാണ് റയലിന് ഇനിയുള്ളത്.