“ഐ എസ് എൽ ഇന്ത്യൻ താരങ്ങളുടെ ആത്മവിശ്വാസം വർധിപ്പിച്ചു”

ഐ എസ് എൽ ഇന്ത്യൻ ഫുട്ബോൾ താരങ്ങളുടെ ആത്മവിശ്വാസം വർധിപ്പിച്ചു എന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബെയ്ചുങ് ബൂട്ടിയ. ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ആദ്യ രണ്ട് മത്സരങ്ങളിൽ ഇന്ത്യ നടത്തിയ പ്രകടനത്തെ വിലയിരുത്തിയാണ് ബൂട്ടിയ ഈ അഭിപ്രായം പറഞ്ഞത്. ഒമാനും ഖത്തറും പോലുള്ള ടീമുകൾക്ക് എതിരെ ഇന്ത്യൻ താരങ്ങൾ നടത്തിയ പ്രകടനം കണ്ടാൽ അവർക്ക് ആത്മവിശ്വാസം ഉണ്ടെന്ന് മനസ്സിലാക്കാം. ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം പറഞ്ഞു.

ഐ എസ് എല്ലിൽ മികച്ച താരങ്ങൾക്ക് ഒപ്പം പരിശീലനം നടത്തുന്നതും അത്തരം താരങ്ങൾക്ക് എതിരെ കളിച്ച് മികവ് തെളിയിക്കാൻ കഴിയുന്നതും കൊണ്ടാണ് ഈ മാനസികമായ കരുത്ത് ഇപ്പോൾ ഇന്ത്യൻ താരങ്ങളിൽ കാണുന്നത്. ബൂട്ടിയ പറഞ്ഞു. മാത്രമല്ല ഏതു ടാക്ടിക്സിലും കളിക്കാനും ഇപ്പോൾ ഇന്ത്യൻ താരങ്ങൾക്ക് ആവുന്നുണ്ട്. സ്റ്റിമാചിന്റെ കീഴിൽ നടത്തുന്ന പ്രകടനങ്ങൾ അതിന്റെ തെളിവാണ്. ബൂട്ടിയ കൂട്ടിച്ചേർത്തു.

Previous article“റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗിൽ ശക്തമായി തിരിച്ചുവരും”
Next articleസ്പിൻ കരുത്തിൽ ഇന്ത്യ, ദക്ഷിണാഫ്രിക്ക പരുങ്ങലിൽ