സ്കോർ 500 കടന്നു, ഇന്ത്യ ഡിക്ലയർ ചെയ്തു

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സ് ഇന്ത്യ ഡിക്ലയർ ചെയ്തു. 7 വിക്കറ്റ് നഷ്ടത്തിൽ 592 റൺസ് എന്ന സ്കോറിലാണ് ഇന്ത്യ ആദ്യ ഇന്നിങ്സ് അവസാനിപ്പിച്ചത്. ഇരട്ട സെഞ്ച്വറിയി നേടിയ മായങ്ക് അഗർവാളിന്റെയും സെഞ്ച്വറി നേടിയ രോഹിത്തിന്റെയും മികവിലായിരുന്നു ഇന്ത്യയുടെ ഈ ഇന്നിങ്സ്. ഒരു മണിക്കൂറോളം ഇന്ത്യക്ക് ഇന്ന് ബൗൾ ചെയ്യാൻ സാധിക്കും.

215 റൺസ് എടുത്താണ് മായങ്ക് തന്റെ ഇന്നിങ്സ് അവസാനിപ്പിച്ചത്. 371 പന്തിൽ 23 ഫോറും ആറു സിക്സും അടങ്ങിയതായിരുന്നു മായങ്കിന്റെ ഇന്നിങ്സ്. 176 റൺസ് എടുത്ത രോഹിത് ശർമ്മ മായങ്കിനൊപ്പം ഇന്ത്യൻ നിരയിൽ മിന്നി. 6 റൺസ് എടുത്ത പൂജാര, 20 റൺസ് എടുത്ത കോഹ്ലി, 15 റൺസ് എടുത്ത രഹാനെ, 10 റൺസ് എടുത്ത വിഹാരി, 21 റൺസ് എടുത്ത സാഹ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. 30 റൺസുമായി ജഡേജയും 1 റൺസുമായി അശ്വിനും ക്രീസിൽ ഉള്ളപ്പോൾ ആയിരുന്നു ഡിക്ലയർ പ്രഖ്യാപനം വന്നത്.

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മഹാരാജ് 3 വിക്കറ്റ് എടുത്തു. ഫിലാന്തർ, പെഡിറ്റ്, മുത്തുസാമി, എൽഗർ എന്നിവർ ഒരോ വിക്കറ്റ് വീതവും നേടി.

Previous articleഎ സി മിലാൻ നൽകിയ പുതിയ കരാർ ഡൊണ്ണരുമ്മ നിരസിച്ചു
Next article“റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗിൽ ശക്തമായി തിരിച്ചുവരും”