പി എസ് ജിക്ക് ചാമ്പ്യൻസ് ലീഗിൽ വീണ്ടും പരാജയം, സൂപ്പർ താരങ്ങൾ ഇല്ലാത്തത് മുതലെടുത്ത് ലൈപ്സിഗ്

20201105 031754
- Advertisement -

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ ഫ്രഞ്ച് ചാമ്പ്യന്മാരായ പി എസ് ജിക്ക് ഒരു പരാജയം കൂടെ. ഇന്ന് ഗ്രൂപ്പിലെ മൂന്നാം മത്സരത്തിൽ ലൈപ്സിഗിനെ നേരിട്ട പി എസ് ജി ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് പരാജയപ്പെട്ടത്. ഒരു ഘട്ടത്തിൽ ഒരു ഗോളിന് മുന്നിട്ട നിന്ന ശേഷമാണ് പി എസ് ജി കളി കൈവിട്ടത്. എമ്പപ്പെ, നെയ്മർ, ഇക്കാർഡി എന്നിവർ ഒന്നും ഇല്ലാതെ ആയിരുന്നു പി എസ് ജി ഇറങ്ങിയത്. ഇതു അവരുടെ അറ്റാക്കിനെ കാര്യമായി ബാധിക്കുകയും ചെയ്തു.

ആറാം മിനുട്ടിൽ ഡിമറിയയുടെ ഗോൾ വഴി ആണ് പി എസ് ജി ലീഡ് എടുത്തത്. ആറാം മിനുട്ടിൽ ഹീറോ ആയ ഡിമറിയ പക്ഷെ 16ആം മിനുട്ടിൽ പി എസ് ജിയുടെ വില്ലനായി. ലീഡ് ഇരട്ടിയാക്കാനുള്ള പി എസ് ജിയുടെ അവസരം പെനാൾട്ടി കിക്ക് നഷ്ടപ്പടുത്തി കൊണ്ട് ഡി മറിയ തുലച്ചു. ഇതിനു ശേഷം ലൈപ്സിഗ് തിരിച്ചടിച്ചു. 42ആം മിനുട്ടിൽ എങ്കുകുവിന്റെ വക ആയുരുന്നു ലൈപ്സിഗുന്റെ സമനിക ഗോൾ. മുൻ പി എസ് ജി താരമാണ് എങ്കുകു.

രണ്ടാം പകുതിയിൽ ഒരു പെനാൾട്ടിയിലൂടെ ആണ് ലൈപ്സിഗ് ലീഡ് നേടിയത്. കിമ്പപ്പെയുടെ കയ്യിൽ പന്ത് തട്ടിയതിന് ലഭിച്ച പെനാൾട്ടി ഫോർസ്ബർഗിലൂടെ ലൈപ്സിഗ് വകറ്റിൽ എത്തിച്ചു. 69ആം മിനുട്ടിൽ ഇദ്രിസ് ഗുയെ ചുവപ്പ് കിട്ടിയതോടെ പി എസ് ജിയുടെ പൊരുതലും അവസാനിച്ചു. അവസാന നിമിഷം പി എസ് ജിയുടെ കിമ്പെപ്പെയും ചുവപ്പ് കണ്ടു. ഗ്രൂപ്പിൽ 3 പോയിന്റ് മാത്രമുള്ള പി എസ് ജി മൂന്നാമതാണ്. ആറു പോയിന്റുമായി ലൈപ്സിഗ് ഗ്രൂപ്പിൽ രണ്ടാമത് എത്തി

Advertisement