വീണ്ടും മൊറാട്ട തിളക്കം, വീണ്ടും യുവന്റസിന് ചാമ്പ്യൻസ് ലീഗിൽ വിജയം

20201105 031556
- Advertisement -

ചാമ്പ്യൻസ് ലീഗിൽ യുവന്റസിന് ഗംഭീര തുടക്കം. ഇന്ന് ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നാം മത്സരത്തിൽ ഹംഗറി ക്ലബായ ഫെറങ്ക്വാരോസിനെ നേരിട്ട യുവന്റസ് ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് വിജയിച്ചത്. ഈ സീസണിലെ സൈനിംഗ് ആയ മൊറാട്ടയാണ് ഒരിക്കൽ കൂടെ യൂറോപ്പിൽ യുവന്റസിന്റെ താരമായി മാറിയത്. രണ്ട് ഗോളുകൾ നേടിയ മൊറാട്ട മത്സരത്തിലെ മികച്ച താരമായി. നേരത്തെ ഡൈനാമോ കീവിനെതിരെയും മൊറാട്ട ഇരട്ട ഗോളുകൾ നേടിയുരുന്നു.

ഏഴാം മിനുട്ടിൽ കൗഡ്രാഡോയുടെ പാസിൽ നിന്നായിരുന്നു മൊറാട്ടയുടെ ആദ്യ ഗോൾ. രണ്ടാം ഗോൾ വന്നത് രണ്ടാം പകുതിയിൽ ആണ്. 60ആം മിനുട്ടിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ നൽകിയ അസിസ്റ്റിൽ നിന്നായുരുന്നു മൊറാട്ടയുടെ രണ്ടാം ഗോൾ. ഡിബാലയും സീസണിലെ തന്റെ ആദ്യ ഗോളുമായി എത്തി. ഒരു സെൽഫ് ഗോളും യുവന്റസിന് അനുകൂലമായി ലഭിച്ചു. റൊണാൾഡോയ്ക്ക് നിരവധി അവസരങ്ങൾ ലഭിച്ചു എങ്കിലും താരം ഇന്ന് ഗോൾ നേടിയില്ല.

കളിയുടെ അവസാന നിമിഷത്തിൽ ആണ് ഫെറെങ്ക്വാറോസ് ആശ്വാസ ഗോൾ നേടിയത്.മൂന്ന് മത്സരങ്ങളിൽ ആറു പോയിന്റുമായി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ് യുവന്റസ് ഇപ്പോൾ ഉള്ളത്.

Advertisement