“ഒലെയുടെ കീഴിൽ കളിക്കുന്നത് എളുപ്പം, മൗറീനോയെ പോലെയല്ല” – മാർഷ്യൽ

മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായ സോൾഷ്യറുടെ കീഴിൽ കളിക്കുന്നത് എളുപ്പമാണെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഫോർവേഡ് ആന്റണി മാർഷ്യൽ. മുൻ പരിശീലകൻ മൗറീനോയുടെ കീഴിലും നന്നയി കളിച്ചിരുന്നു എങ്കിലിം ഒലെയ്ക്ക് കീഴിൽ കളിക്കാനാണ് എളുപ്പം എന്ന് മാർഷ്യൽ പറഞ്ഞു. കൂടുതൽ അറ്റാക്ക് ചെയ്യാൻ പറയുന്നു എന്നതാണ് ഒലെയും ജോസെയും തമ്മിലുള്ള വ്യത്യാസം എന്നും മാർഷ്യൽ പറഞ്ഞു.

ഒലെ ടീമിനൊപ്പം തുടരണം എന്നാണ് ആഗ്രഹം എന്നു ഫ്രഞ്ച് ഫോർവേഡ് പറഞ്ഞു‌. ഒലെ വന്ന സമയത്ത് താരങ്ങളിൽ വലിയ വിശ്വാസം തന്നെ അർപ്പിച്ചു. അത് ആണ് ടീമിനെ മെച്ചപ്പെടുത്തിയത്. ഒലെ അർപ്പിച്ച വിശ്വാസം തിരികെ നൽകാനാണ് താൻ ശ്രമിക്കുന്നത് എന്നും മാർഷ്യൽ പറഞ്ഞു‌. ഇന്ന് പി എസ് ജിയെ നേരിടാൻ ഒരുങ്ങുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. പി എസ് ജിക്ക് എതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഫേവറിറ്റ്സ് അല്ലാ എന്നും മാർഷ്യൽ പറഞ്ഞു.