ആ താരത്തിനു ജീവിതകാല വിലക്ക് കല്പിക്കണമെന്ന് ഗംഭീര്‍

ഡല്‍ഹി ക്രിക്കറ്റ് അസോസ്സിയേഷന്‍ സെലക്ഷന്‍ ചെയര്‍മാന്‍ അമിത് ഭണ്ഡാരിയെ മര്‍ദ്ദിക്കുവാന്‍ ഇടയായ സംഭവത്തിനു പിന്നില്‍ ആരാണോ ആ താരത്തിനു ആജീവനാന്ത വിലക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഗൗതം ഗംഭീര്‍. തിരിച്ചറിയാത്ത 15 പേര്‍ വരുന്ന സംഘമാണ് അമിത് ഭണ്ഡാരിയെ അണ്ടര്‍ 23 സെലക്ഷന്‍ ട്രയല്‍സ് നടക്കുന്നതിനിടെ ആക്രമിച്ചത്.

താന്‍ വ്യക്തിപരമായി ഇതിനെതിരെ നടപടിയുണ്ടാകുമെന്ന് ഉറപ്പാക്കുമെന്ന് പറഞ്ഞ ഗംഭീര്‍ ഇതിനു പിന്നിലുള്ള താരം ഇനി ജന്മത്ത് ക്രിക്കറ്റ് കളിക്കില്ലെന്ന് അസോസ്സിയേഷന്‍ ഉറപ്പാക്കണമെന്നും പറഞ്ഞു. അണ്ടര്‍-23 ടീമില്‍ ഇടം ലഭിയ്ക്കാത്ത ഒരു താരമാണ് ഈ ചെയ്തിയ്ക്ക് പിന്നിലെന്നാണ് പുറത്ത് വരുന്ന ആദ്യ വിവരം.