നാപോളി പ്വൊളി! അയാക്സിനെ ആംസ്റ്റർഡാമിൽ ചെന്ന് സിക്സർ പറത്തി

നാപോളി ഈ സീസണിലെ വേറെ ലെവൽ ആണെന്ന് പറയേണ്ടി വരും. സീരി എയിലെ മികവ് അവർ ഇന്ന് യൂറോപ്പിലും ആവർത്തിച്ചു. ഇന്ന് ആംസ്റ്റർഡാമിൽ നടന്ന മത്സരത്തിൽ അയാക്സിനെ ഒന്നിനെതിരെ ആറ് ഗോളുകൾക്ക് നാപോളി പരാജയപ്പെടുത്തി. ചാമ്പ്യൻസ് ലീഗിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് ആയി 13 ഗോളുകൾ ആണ് നാപോളി അടിച്ചു കൂട്ടിയത്.

ഒമ്പതാം മിനുട്ടിൽ മൊഹമ്മദ് കുദുസിന്റെ ഗോളിൽ അയാക്സ് ആയിരുന്നു ഇന്ന് ലീഡ് എടുത്തത്. 18ആം മിനുട്ടിൽ റാസ്പൊഡറി നാപോളിക്ക് സമനില നൽകി. 33ആം മിനുട്ടിൽ ഡി ലൊറെൻസോയിലൂടെ നാപോളി ലീഡ് എടുത്തു. ക്വരറ്റ്സ്കിലിയ ആണ് ആ ഗോൾ ഒരുക്കിയത്. ആദ്യ പകുതി അവസാനിക്കും മുമ്പ് സിയെലൻസ്കിയും നാപോളിക്ക് ആയി ഗോൾ നേടി.

നാപോളി 025312

രണ്ടാം പകുതിയിൽ റാസ്പൊഡറി തന്റെ രണ്ടാം ഗോൾ നേടി. 63ആം മിനുട്ടിൽ റാസ്പൊഡറി നൽകിയ അസിസ്റ്റിൽ നിന്ന് ക്വിച ക്വരറ്റ്സ്കെലിയ നാപോളിയുടെ അഞ്ചാം ഗോൾ നേടി. സിമിയോണിയുടെ വക ആയിരുന്നു ആറാം ഗോൾ.

മൂന്ന് മത്സരങ്ങളിൽ നിന്ന് ഒമ്പത് പോയിന്റുമായി നാപോളി തന്നെയാണ് ഗ്രൂപ്പ് ഒന്നാമത്. അയാക്സ് മൂന്ന് പോയിന്റുമായി മൂന്നാമതും നിൽക്കുന്നു.