ചാമ്പ്യൻസ് ലീഗിൽ മെസ്സി കളിക്കില്ല

Img 20201104 141413
Credit; Twitter
- Advertisement -

നാളെ നടക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ബാഴ്സലോണ ഇറങ്ങുമ്പോൾ ഒപ്പം ലയണൽ മെസ്സി ഉണ്ടാവില്ല. മെസ്സിക്ക് വിശ്രമം നൽകാൻ ആണ് കോമാൻ തീരുമാനിച്ചിർക്കുന്നത്. നാളെ എവേ മത്സരത്തിൽ ഡൈനാമോ കീവിനെ ആണ് ബാഴ്സലോണ നേരിടുന്നത്. ആ മത്സരത്തിനായുള്ള സ്ക്വാഡ് ബാഴ്സലോണ പ്രഖ്യാപിച്ചു. മെസ്സി, ഡിയോങ് എന്നിവർക്ക് വിശ്രമം നൽകാനാണ് ബാഴ്സലോണ തീരുമാനിച്ചത്. ഇരുവരും വിശ്രമം അർഹിക്കുന്നു എന്ന് കോമാൻ പറഞ്ഞു.

പരിക്ക് കാരണം ഉംറ്റിറ്റി, അൻസു ഫതി, പികെ, സെർജി റൊബേർട്ടോ എന്നിവർ സ്ക്വാഡിൽ ഇല്ല. പരിക്കാണെങ്കിലും ഡെംബലെ സ്ക്വാഡിൽ ഉണ്ട്. നാളെ രാത്രി 1.30നാണ് മത്സരം നടക്കുന്നത്. 3 മത്സരങ്ങളിൽ 9 പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ് ബാഴ്സലോണ ഇപ്പോൾ ഉള്ളത്.

Barca squad
Img 20201123 191416

Advertisement