മിലാന് വൻ തിരിച്ചടി, ഇബ്രാഹിമോവിച് ഒരു മാസത്തോളം പുറത്ത്

Img 20201123 200138
- Advertisement -

ഇറ്റലിയിൽ വൻ പ്രകടനങ്ങഓഉമായി മുന്നേറുന്ന എ സി മിലാന് അവരുടെ പ്രധാന താരമായ ഇബ്രഹിമോവിചിനെ ഒരു മാസത്തോളം നഷ്ടമാകും. ഇബ്രഹിമോവിചിന് ഇന്നലെയേറ്റ പരിക്കാണ് പ്രശ്നമായിരിക്കുന്നത്. ഇബ്രയ്ക്കേറ്റ ഹാംസ്ട്രിങ് ഇഞ്ച്വറി ശരിയാകണം എങ്കിൽ ഒരു മാസത്തോളം എങ്കിലും ആകും എന്നാണ് റിപ്പോർട്ടുകൾ‌. ലീഗിൽ ഇതുവരെ ആറ് മത്സരങ്ങളിൽ നിന്ന് 10 ഗോളുകൾ അടിക്കാൻ ഇബ്രയ്ക്ക് ആയിരുന്നു.

ലീഗിൽ മിലാൻ ഒന്നാമത് നിൽക്കാനുള്ള പ്രധാന കാരണവും ഇബ്രഹിമോവിച് തന്നെയാണ്. ഇബ്രയ്ക്ക് ലില്ലെയ്ക്ക് എതിരായ യൂറോപ്പ ലീഗ് മത്സരം, ഫിയൊറെന്റീന, സാമ്പ്ഡോറിയ, പാർമ, ജെനോവ, സസുവോളോ തുടങ്ങിയ ടീമുകൾക്ക് എതിരെയുള്ള ലീഗ് മത്സരങ്ങൾ എന്നിവ നഷ്ടമാകും. ഇബ്രയുടെ അഭാവത്തിൽ റെബിച് സെന്റർ ഫോർവേഡായി മിലാനു വേണ്ടി കളിക്കാൻ ആണ് സാധ്യത.

Advertisement