പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ അവശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് ഷാഹിദ് അഫ്രീദി പിന്മാറി

പുറത്തിനേറ്റ പരിക്ക് മൂലം പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ അബു ദാബി ലെഗില്‍ ഷാഹിദ് അഫ്രീദി കളിക്കില്ല. മുല്‍ത്താന്‍ സുല്‍ത്താന്‍സ് ഓള്‍റൗണ്ടര്‍ക്ക് കറാച്ചിയില്‍ പരിശീലനത്തിനിടെയാണ് പരിക്കേറ്റത്. പരിശോധനയില്‍ പൂര്‍ണ്ണമായ വിശ്രമം ആണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ പത്രക്കുറിപ്പിലാണ് ഇത് വ്യക്തമാക്കിയത്.

അഫ്രീദിയ്ക്ക് പകരം ആസിഫ് അഫ്രീദിയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടൂര്‍ണ്ണമെന്റ് കളിക്കാനാകത്തതില്‍ വലിയ വിഷമമുണ്ടെന്നും തന്റെ ടീമിന് എല്ലാവിധ ആശംസകളും തന്റെ പ്രാര്‍ത്ഥനകള്‍ എപ്പോളും ഉണ്ടാകുമെന്നും മുല്‍ത്താന്‍ സുല്‍ത്താന്‍സ് ഓള്‍റൗണ്ടര്‍ വ്യക്തമാക്കി.

Previous articleസിദാൻ പോയാലും ഇല്ലെങ്കിലും അലാബ റയലിലേക്ക് തന്നെ
Next articleമെൻഡി ചാമ്പ്യൻസ് ലീഗ് ഫൈനലിൽ കളിക്കും എന്നാണ് പ്രതീക്ഷ എന്ന് ടൂഹൽ