മരാഷ് കുമ്പുള ഇന്റർ മിലാനിലേക്ക് അടുക്കുന്നു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അൽബാനിയൻ യുവതാരം മരാഷ് കുമ്പുള ഇന്റർ മിലാനിലേക്ക് അടുക്കുന്നു. കുമ്പുളയും ഇന്റർ മിലാനുമായി കരാർ ധാരണയിൽ എത്തിയതായി ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2025വരെയുള്ള കരാർ ആകും താരം ഒപ്പുവെക്കുക. ഹലാസ് വെറോണയ്ക്ക് വേണ്ടിയാണ് ഇപ്പോൾ കുമ്പുള കളിക്കുന്നത്. 20കാരനായ താരത്തിന്റെ പ്രകടനങ്ങൾ യൂറോപ്പിലെ വലിയ ക്ലബുകളുടെ വരെ ശ്രദ്ധ നേടിയിരുന്നു.

എന്നാൽ വെറോണയും ഇന്റർ മിലാനുമായി ട്രാൻസ്ഫർ തുക തീരുമാനമായിട്ടില്ല. വൻ തുക തന്നെയാണ് വെറോണ കുമ്പുളയ്ക്കായി ആവശ്യപ്പെടുന്നത്. കുമ്പുള 2017 മുതൽ വെറോണയ്ക്ക് ഒപ്പം ഉണ്ട്. അൽബേനിയ ദേശീയ ടീമിലും പ്രധാനിയാണ് ഈ ഡിഫൻഡർ. അൽബാനിയക്ക് വേണ്ടി കഴിഞ്ഞ വർഷമായിരുന്നു കുമ്പുള അരങ്ങേറ്റം കുറിച്ചത്.