വെർടോംഗൻ ഇനി ബെൻഫികയിൽ

- Advertisement -

ടോട്ടനാം വിട്ട സെന്റർബാക്ക് വെർടോംഗൻ പോർച്ചുഗീസ് ക്ലബായ ബെൻഫികയിൽ ചേർന്നു. ബെൻഫികയുമായി മൂന്ന് വർഷത്തെ കരാറിൽ ആണ് താരം ഒപ്പുവെച്ചത്. 33കാരനായ വെർടോങൻ അവസാന ഏഴു വർഷമായി സ്പർസിനൊപ്പം ഉണ്ടായിരുന്ന താരമായിരുന്നു. 315 മത്സരങ്ങൾ താരം സ്പർസ് ക്ലബിനായി കളിച്ചു.

ബെൽജിയൻ സെന്റർ ബാക്കായ വെർടോംഗനെ സ്വന്തമാക്കാൻ ഇന്റർ മിലാൻ അടക്കമുള്ള ക്ലബുകൾ ശ്രമങ്ങൾ നടത്തി എങ്കിലും താരം ബെൻഫിക തിരഞ്ഞെടുക്കുക ആയിരുന്നു. സ്പർസ് ക്ലബിനൊപ്പം ചാമ്പ്യൻസ് ലീഗ് ഫൈനലിലും ലീഗ് കപ്പ് ഫൈനലിലും എത്താൻ വെർടോംഗന് ആയിരുന്നു. വെർടോങനെ കൂടാതെ കവാനിയെയും ഉടൻ ബെൻഫിക സൈൻ ചെയ്തേക്കും.

Advertisement