ഫിൽ നെവിലിന് പകരം ഇനി സറീന ഇംഗ്ലണ്ടിനെ നയിക്കും

- Advertisement -

സറീന വൈമാൻ ഇംഗ്ലീഷ് വനിതാ ഫുട്ബോൾ ടീമിന്റെ പരിശീലകയാകും. 2021ൽ ഫിൽ നെവിൽ സ്ഥാനം ഒഴിയും എന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. 2021 ജൂലൈ വരെയാണ് ഫിൽ നെവിലിന്റെ കരാർ കാലാവധി. 2021 സെപ്റ്റംബറിൽ മുതൽ സറീന ഇംഗ്ലണ്ടിനെ നയിക്കും. ഇപ്പോൾ നെതർലന്റ്സ് പരിശീലകയാണ് സറീന. ഒളിമ്പിക്സിൽ കൂടെ നെതർലന്റ്സിനെ സറീന നയിക്കും.

ഒളിമ്പിക്സിൽ ആരാകും താൽക്കാലികമായി ബ്രിട്ടന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുക എന്നത് എഫ് എ പിന്നീട് തീരുമാനിക്കും. ഹോളണ്ടിനെ വനിതാ ഫുട്ബോളിന്റെ ഉയരത്തിലേക്ക് എത്തിക്കാൻ സറീനയ്ക്ക് ആയിരുന്നു. 2017ൽ നെതർലന്റ്സ് യൂറോ കപ്പ് ജേതാക്കളായപ്പോൾ സറീന ആയിരുന്നു പരിശീലക. കഴിഞ്ഞ വനിതാ ലോകകപ്പിൽ നെതർലന്റ്സിനെ സെമിയിൽ എത്തിക്കാനും സരീന വൈമാനായിരുന്നു.

Advertisement