ഒലെ ഇല്ലാതെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ചാമ്പ്യൻസ് ലീഗിന് ഇറങ്ങുന്നു

Lingard United utd
Credit: Twitter

ഒലെയെ പരിശീലക സ്ഥാനത്തു നിന്നു മാറ്റിയതിനു ശേഷമുള്ള ആദ്യ മത്സരത്തിന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ഇറങ്ങും. ഇന്ന് ചാമ്പ്യൻസ് ലീഗിൽ വിയ്യറയലിനെ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നേരിടുന്നത്. ഒലെയുടെ സഹ പരിശീലകനായിരുന്ന മൈക്കിൾ കാരിക്കാണ് ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരിശീലിപ്പിക്കുന്നത്. പുതിയ പരിശീലകനെ നിയമിക്കുന്നത് വരെ കാരിക്കിനാണ് താൽക്കാലിക ചുമതല നൽകിയിരിക്കുന്നത്. സ്പെയിനിൽ നടക്കുന്ന മത്സരം വിജയിക്കുക ആണെങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീക്വാർട്ടർ ഉറപ്പിക്കും.

ഇപ്പോൾ ഗ്രൂപ്പിൽ 7 പോയിന്റുമായി ഒന്നാമത് നിൽക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇന്ന് കാരിക്ക് ആയതു കൊണ്ട് തന്നെ ടീമിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകും. വാറ്റ്ഫോർഡിനെതിരെ സബ്ബായി എത്തി തിളങ്ങിയ വാൻ ഡെ ബീക് ആദ്യ ഇലവനിൽ എത്താൻ സാധ്യതയുണ്ട്. പോഗ്ബ, വരാനെ എന്നിവർ പരിക്കു കാരണം ഇന്നും കളിക്കാൻ ഉണ്ടാകില്ല. ഇന്ന് രാത്രി 11.15നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സരം.

Previous articleഫോളോ ഓൺ ഒഴിവാക്കി വെസ്റ്റിന്‍ഡീസ്
Next articleമാഞ്ചസ്റ്റർ മോഹവുമായി പോചടീനോ, സിദാനെ നോക്കി പി എസ് ജി