ഹോമിൽ ജയിക്കാൻ ആയില്ല, ശക്തിയില്ലാതെ ശക്തർ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സ്വന്തം ഹോം ഗ്രൗണ്ടിൽ വിജയിക്കാൻ ശക്തർ ഡോണസ്ക് പരാജപ്പെട്ടപ്പോൾ നഷ്ടമായത് ചാമ്പ്യൻസ് ലീഗിലെ നോക്കൗട്ട് യോഗ്യത. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ലിയോണിനെ സ്വന്തം നാട്ടിൽ നേരിടുമ്പോൾ ഒരു ജയം ടീമിനെ നോക്കൗട്ടിൽ എത്തിക്കും എന്ന നിലയിൽ ആയിരു‌ന്നു. പക്ഷെ സമനില നേടാനെ ശക്തറിനായുള്ളൂ. കളിയുടെ തുടക്കത്തിൽ ലീഡ് എടുത്ത ശേഷമാണ് ശക്തർ സമനില വഴങ്ങിയത്.

കളിയുടെ 22ആം മിനുറിൽ മൊരായസ് ഹോം ടീമിനെ മുന്നിൽ എത്തിച്ചു. എന്നാൽ രണ്ടാം പകുതിൽ നബീൽ ഫെകിറിന്റെ ഗോൾ ശക്തറിന്റെ എല്ലാം പ്രതീക്ഷയും അവസാനിപ്പിച്ചു. ഡിപായുടെ പാസിൽ നിന്നായിരുന്നു നെബീൽ ഗോൾ നേടിയത്. ഈ സമനില ലിയോണിനെ നോക്കൗട്ടിലേക്ക് എത്തിച്ചു. ഗ്രൂപ്പിൽ ലിയോൺ എട്ടു പോയന്റുമായി രണ്ടാമത് എത്തിയപ്പോൾ 6 പോയന്റുമായി മൂന്നാമത് എത്താനെ ശക്തറിനായുള്ളൂ.