സാനെ ഇരട്ട ഗോളിൽ സിറ്റി ജയം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ജർമ്മൻ യുവതാരം സാനെ ഇരട്ട ഗോൾ കണ്ടെത്തിയ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വിജയം. ഹോഫൻഹെയിമിനെതിരെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് സിറ്റി വിജയിച്ചത്. തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ ആയ ശേഷമായിരുന്നു സിറ്റിയുടെ ജയം. 16ആം മിനുട്ടിൽ ഒരു പെനാൾട്ടി ആയിരുന്നു സിറ്റിയെ പിറകിൽ ആക്കിയത്. പെനാൾട്ടിയിൽ നിന്ന് ക്രമാരിച് ഹോഫൻഹെയിമിന് ലീഡ് നൽകി.

കളിയുടെ 45ആം മിനുട്ടിൽ ഒരു ഫ്രീകിക്കിലൂടെ ആയിരുന്നു സാനെയുടെ ആദ്യ ഗോൾ. കളി സമനില ആയതോടെ ആധിപത്യവും സിറ്റിക്കായി. രണ്ടാം പകുതിയിൽ സ്റ്റെർലിംഗിന്റെ പാസിൽ നിന്ന് തന്റെ രണ്ടാം ഗോൾ നേടി സാനെ തന്നെ സിറ്റി വിജയം ഉറപ്പിച്ചു. ഈ ജയം സിറ്റിക്ക് 6 മത്സരങ്ങളിൽ നിന്ന് 13 പോയന്റാക്കി. ഗ്രൂപ്പ് ഘട്ടത്തിൽ വെറും മൂന്ന് പോയന്റുമായി ഹോഫൻഹെയിം അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്തു.