ലുകാകു റയൽ മാഡ്രിഡിനെതിരെ ഉണ്ടാകില്ല

ചാമ്പ്യൻസ് ലീഗിൽ നാളെ റയൽ മാഡ്രിഡിനെ നേരിടുന്ന ചെൽസിക്ക് ഒപ്പം സ്ട്രൈക്കർ ലുകാകു ഉണ്ടാകില്ല. ലുകാകുവിന്റെ പരിക്ക് ഭേദമായില്ല എന്നും താരം റയൽ മാഡ്രിഡിനെ നേരിടാൻ മാഡ്രിഡിലേക്ക് യാത്ര തിരിക്കില്ല എന്നും ചെൽസി പരിശീലകൻ ടൂഷൽ പറഞ്ഞു. സതാമ്പ്ടണ് എതിരായ മത്സരവും പരിക്ക് കാരണം ലുകാകുവിന് നഷ്ടമായിരുന്നു‌. റയൽ മാഡ്രിഡിനെതിരെ ആദ്യ പാദത്തിൽ സബ്ബായി മാത്രമായിരുന്നു ലുകാകു കളിച്ചത്‌.

പരിക്ക് കാരണം ഹുഡ്സൺ ഒഡോയി, ബെൻ ചിൽവെൽ, ബാർക്ലി എന്നിവരും ചെൽസിക്ക് ഒപ്പം ഇല്ല. ആസ്പിലികെറ്റ നാളെ ടീമിനൊപ്പം ഉണ്ടാകും. ആദ്യ പാദത്തിൽ റയൽ മാഡ്രിഡ് 3-1ന് വിജയിച്ചിരുന്നു.