ചാമ്പ്യൻസ് ലീഗ് നേടാൻ ഇത്തവണ ഫേവറിറ്റുകൾ ലിവർപൂൾ

20211104 031923

ലിവർപൂൾ ആണ് ഈ സീസണിൽ ചാമ്പ്യൻസ് ലീഗ് നേടാൻ ഫേവറിറ്റുകൾ എന്ന് മുൻ ഇംഗ്ലീഷ് സ്ട്രൈക്കർ പീറ്റർ ക്രൗച്. ഇന്നലെ അത്ലറ്റിക്കോ മാഡ്രിഡിന് എതിരായ പ്രകടനത്തെ വിലയിരുത്തി സംസാരിക്കുക ആയിരുന്നു ക്രൗച്. ലിവർപൂൾ ഇന്നലെ വിജയിച്ചതോടെ പ്രീക്വാർട്ടർ ഉറപ്പിച്ചിരുന്നു. ലിവർപൂൾ ആരാധകർ ഗ്യാലറിയിൽ തിരിച്ചെത്തിയതോടെ പഴയ ലിവർപൂൾ ആയെന്ന് ക്രൗച് പറഞ്ഞു. കഴിഞ്ഞ സീസണ അവർക്ക് പ്രശ്നം ആൻഫീൽഡിൽ ആരാധകർ ഇല്ലാത്തത് ആയിരുന്നു. എന്നാൽ ഈ സീസണിൽ ആരാധകർ തിരിച്ചെത്തിയതോടെ ലിവർപൂൾ ആർക്കും തടയാൻ ആകാത്ത ടീമായി. ക്രൗച് പറഞ്ഞു.

ഈ സീസൺ ചാമ്പ്യൻസ് ലീഗിൽ ലിവർപൂൾ തന്നെയാണ് ഫേവറിറ്റുകൾ എന്നും ക്രൗച് പറഞ്ഞു. ഈ ലിവർപൂളിനെ തടയുക പ്രയാസമാണെന്ന് മുൻ ലിവർപൂൾ സ്ട്രൈക്കർ മൈക്കിൾ ഓവനും പറഞ്ഞു.

Previous articleപൊരുതാതെ കീഴടങ്ങി കേരളം, 9 വിക്കറ്റിന്റെ അനായാസ ജയവുമായി ഗുജറാത്ത്
Next articleനാണംകെട്ട് മടങ്ങി ബംഗ്ലാദേശ്, അഞ്ച് മത്സരങ്ങളിലും തോല്‍വി, ആഡം സംപയ്ക്ക് അഞ്ച് വിക്കറ്റ്