ചാമ്പ്യൻസ് ലീഗിൽ ചരിത്രമെഴുതി റോബർട്ട് ലെവൻഡോസ്കി!

- Advertisement -

ചാമ്പ്യൻസ് ലീഗിൽ ചരിത്രമെഴുതി ബയേണിന്റെ റോബർട്ട് ലെവൻഡോസ്കി. യുവേഫ ചാമ്പ്യൻസ് ലീഗിലെ എക്കാലത്തെയും മികച്ച 5 ഗോൾ വേട്ടക്കാരിൽ ഒരാളായി ലെവൻഡോസ്കി. റൂഡ് വാൻ നിസ്റ്റൽറോയിയെ മറികടന്നാണ് ആ നേട്ടം ലെവൻഡോസ്കി കുറിച്ചത്. ഇന്നത്തെ മത്സരത്തിൽ ഒളിമ്പ്യക്കോസിനെതിരെ ഇരട്ട ഗോളുകൾ നേടിയ ലെവൻഡോസ്കി ചാമ്പ്യൻസ് ലീഗിൽ 58 ഗോളുകൾ നേടിക്കഴിഞ്ഞു.

60 ഗോളുകളുമായി കെരീം ബെൻസിമയും 71 ഗോളുകളുമായി റൗളും 112 ഗോളുകളുമായി ലയണൽ മെസ്സിയും 127 ഗോളുകളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോയുമാണ് ലെവൻഡോസ്കിക്ക് മുന്നിലുള്ളത്. ഈ സീസണിൽ ബയേണിന് വേണ്ടി 18 ഗോളുകളാണ് 13 മത്സരങ്ങളിൽ ലെവൻഡോസ്കി അടിച്ച് കൂട്ടിയത്. പോളണ്ടിനും ബയേണിനും വേണ്ടി 21 ഗോളുകളും ലെവൻഡോസ്കി അടിച്ചു കൂട്ടി. ഈ സീസണിൽ സൂപ്പർ കപ്പൊഴിച്ച് ബയേണിന് വേണ്ടി കളിച്ച എല്ലാ മത്സരങ്ങളിലും ഗോളടിക്കാൻ ലെവൻഡോസ്കിക്ക് കഴിഞ്ഞു. അടുത്ത ബുണ്ടസ് ലീഗ മത്സരത്തിലും ഗോളടിച്ചാൽ ഒരു സീസണിൽ തുടർച്ചയായ 9 മത്സരങ്ങളിൽ ഗോളടിക്കുന്ന താരമെന്ന ജർമ്മൻ റെക്കോഡും ലെവൻഡോസ്കിക്ക് സ്വന്തം.

Advertisement