ടെസ്റ്റ് മത്സരം കഴിഞ്ഞ് 24 മണിക്കൂറായില്ല, വിജയ് ഹസാരെ കളിക്കാൻ അശ്വിൻ

ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ടെസ്റ്റ് മത്സരം കഴിഞ്ഞ് 24 മണിക്കൂർ കഴിയുന്നതിന് മുൻപ് തമിഴ്നാടിന് വേണ്ടി വിജയ് ഹസാരെ കളിക്കാൻ ഒരുങ്ങി ഇന്ത്യൻ സ്പിന്നർ രവിചന്ദ്ര അശ്വിൻ. ഇന്നലെ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ഒരു ഇന്നിങ്സിനും 202 റൺസിനും ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചിരുന്നു. പരമ്പരയിൽ മൂന്ന് മത്സരങ്ങൾ കളിച്ച അശ്വിൻ 15 വിക്കറ്റും പരമ്പരയിൽ വീഴ്ത്തിയിരുന്നു.

അതിന് ശേഷമാണ് അശ്വിൻ തമിഴ്നാടിന് വേണ്ടി വിജയ ഹസാരെ കളിക്കാൻ ബെംഗളൂരുവിലേക്ക് പോയത്. ബെംഗളൂരുവിൽ വെച്ച് നടക്കുന്ന വിജയ് ഹസാരെ ട്രോഫി സെമി ഫൈനലിൽ ഗുജറാത്താണ് തമിഴ്നാടിന്റെ എതിരാളികൾ. പഞ്ചാബിനെ തോൽപ്പിച്ചാണ് തമിഴ്നാട് സെമി ഫൈനലിന് യോഗ്യത ഉറപ്പിച്ചത്.

കൂടാതെ മറ്റൊരു ഇന്ത്യൻ താരമായ മായങ്ക് അഗർവാളും വിജയ് ഹസാരെ ട്രോഫി സെമി ഫൈനലിൽ കളിക്കുന്നുണ്ട്. കർണാടകക്ക് വേണ്ടിയാണ് മായങ്ക് അഗർവാൾ കളിക്കുന്നത്. ഛത്തിസ്ഗഢ് ആണ് സെമിയിൽ കർണാടകയുടെ എതിരാളികൾ.