ഗോളടി തുടർന്ന് ഇക്കാർഡി, പ്രീക്വാർട്ടർ ഉറപ്പിച്ച് പി എസ് ജി

- Advertisement -

ഫ്രഞ്ച് ലീഗ് ചാമ്പ്യന്മാരായ പി എസ് ജി ചാമ്പ്യൻസ് ലീഗിന്റെ പ്രീക്വാർട്ടർ ഉറപ്പിച്ചു. ക്ലബ് ബ്രുജെയെ ഇന്നലെ പരാജയപ്പെടുത്തിയതോടെയാണ് ഒഇ എസ് ജി ഗ്രൂപ്പ് ഘട്ടം കടക്കുമെന്ന് ഉറപ്പായത്. ഇന്നലെ ഫ്രാൻസിൽ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു പി എസ് ജിയുടെ വിജയം. അർജന്റീന താരം ഇക്കാർഡിയുടെ ഗോളാണ് പി എസ് ജിയുടെ ജയം ഉറപ്പിച്ചത്.

കളിയുടെ 22ആം മിനുട്ടിൽ ആയിരുന്നു ഇക്കാർഡിയുടെ ഗോൾ. ഈ സീസണിൽ ചാമ്പ്യൻസ്‌ ലീഗിൽ ഇക്കാർഡി നേടുന്ന 4ആം ഗോളാണിത്. ലോണടിസ്ഥാനത്തിൽ പി എസ് ജിയിൽ എത്തിയ ഇക്കാർഡി ഇതുവരെ 9 മത്സരങ്ങളിൽ നിന്ന് 8 ഗോളുകളും 1 അസിസ്റ്റും ടീമിന് സംഭാവന ചെയ്തിട്ടുണ്ട്. ഇന്നലെ 86ആം മിനുട്ടിൽ പെനാൾട്ടിയിലൂടെ സമനില പിടിക്കാൻ ക്ലബ് ബ്രുജെയ്ക്ക് അവസരം ഉണ്ടായിരുന്നു എങ്കിലും പെനാൾട്ടി ലക്ഷ്യത്തിൽ എത്തിക്കാൻ ഡിയാഗ്നെയ്ക്ക് ആയില്ല. നാലു മത്സരങ്ങൾ കഴിഞ്ഞപ്പോൾ 12 പോയന്റുമായി ഗ്രൂപ്പിൽ ഒന്നാമത് നിൽക്കുകയാണ് പി എസ് ജി. ഇതുവരെ ഒരു ഗോൾ പോലും പി എസ് ജി വഴങ്ങിയിട്ടില്ല.

Advertisement