അത്ലറ്റിക്കോ മാഡ്രിഡിനെ വീഴ്ത്തി ആദ്യ വിജയം സ്വന്തമാക്കി ലെവർകുസൻ

- Advertisement -

ജർമ്മൻ ക്ലബായ ബയർ ലെവർകുസന് ചാമ്പ്യൻസ് ലീഗിൽ ഈ സീസണിലെ ആദ്യ വിജയം. ഇന്നലെ ജർമ്മനിയിൽ വെച്ച് നടന്ന മത്സരത്തിൽ അത്ലറ്റിക്കോ മാഡ്രിഡിനെ ആണ് ലെവർകുസെൻ പരാജയപ്പെടുത്തിയത്. ആവേശകരമായ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ലെവർകുസെന്റെ വിജയം. കളിയുടെ 40ആം മിനുട്ടിൽ ഒരു സെൽഫ് ഗോളാണ് ലെവർകുസെനെ ആദ്യം മുന്നിക് എത്തിച്ചത്.

രണ്ടാം പകുതിയിൽ വോലണ്ടിന്റെ സ്ട്രൈക്ക് ജർമ്മൻ ക്ലബിന്റെ ലീഡ് ഇരട്ടിയാക്കി. കളിയുടെ 84ആം മിനുട്ടിൽ ലെവർകുസെൻ താരം അമിരിക്ക് ചുവപ്പ് കാർഡ് ലഭിച്ചത് അത്ലറ്റിക്കോയെ മത്സരത്തിലേക്ക് തിരികെ കൊണ്ടു വന്നു. പക്ഷെ 90ആം മിനുട്ടിൽ മൊറാട്ടയിലൂടെ ഒരു മറുപടി ഗോൾ സ്കോർ ചെയ്യുമ്പോഴേക്ക് മത്സരം അവസാനിച്ചിരുന്നു. ഗ്രൂപ്പിൽ ലെവർകുസെന് 3 പോയന്റും അത്ലറ്റിക്കോയ്ക്ക് 7 പോയന്റുമാണ് ഉള്ളത്.

Advertisement