ഗോളടിക്കാതെ റൊണാൾഡോ, യുവന്റസിനെ വീഴ്ത്തി എഫ്സി പോർട്ടോ

Img 20210218 070203

ചാമ്പ്യൻസ് ലീഗിൽ യുവന്റസിനെ വീഴ്ത്തി എഫ്സി പോർട്ടോ. മെഹ്ദി തരേമിയുടേയും മൗസ മരേഗിയുടെയും ഗോളുകളുടെ പിൻബലത്തോടെ യുവന്റസിനെ പരാജയപ്പെടുത്താൻ പോർട്ടോയ്ക്കായി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു എഫ്സി പോർട്ടോയുടെ വിജയം കളിയവസാനിക്കാൻ മിനുട്ടുകൾ ബാക്കി നിൽക്കെയാണ് ഫെഡെറിക്കൊ കീസ യുവന്റസിന്റെ ആശ്വാസ ഗോളടിക്കുന്നത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോൾ അടിക്കാൻ പരാജയപ്പെട്ട മത്സരത്തിന്റെ കടിഞ്ഞാൻ എഫ്സി പോർട്ടോയുടെ കയ്യിലായിരുന്നു.

യുവന്റസിന്റെ പിഴവുകൾ മുതലെടുത്താണ് എഫ്സി പോർട്ടോയുടെ ഗോളുകൾ രണ്ടും പിറന്നത്. അലക്ഷ്യമായ ബാക്ക് പാസ്സ് മുതലെടുത്ത് ആദ്യ മിനുട്ടിൽ തന്നെ ആന്ദ്രെ പിർലോയുടെ യുവന്റസിനെതിരെ പോർട്ടോ ഗോളടിച്ചു. പിന്നീട് യുവന്റസ് മത്സരത്തിലേക്ക് തിരികെ വരാൻ ശ്രമിച്ചെങ്കിലും കെയല്ലിനി പരിക്കേറ്റ് പുറത്ത് പോയത് തിരിച്ചടിയായി. രണ്ടാം പകുതിയുടെ തുടക്കത്തിലും മരേഗയുടെ ഗോളിൽ പോർട്ടോ ലീഡ് നേടി. കീസയുടെ ഗോളിന് പുറമേ ഇഞ്ചുറി ടൈമിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പെനാൽറ്റി അപ്പീൽ റഫറി അനുവദിച്ചുമില്ല.

പോർച്ചുഗല്ലിലേക്ക് തിരിച്ചെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോയെ പിടിച്ച് കെട്ടാൻ സെർജിയോ കോൺസികാവോയ്ക്കും സംഘത്തിനുമായി. യൂറോപ്യൻ ചരിത്രത്തിലാദ്യമായിട്ടാണ് യുവന്റസിനെ എഫ്സി പോർട്ടോ പരാജയപ്പെടുത്തുന്നത്.

Previous articleവിജയ വഴിയിൽ തിരികെയെത്താൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് യൂറോപ്പ‌ ലീഗിൽ ഇറങ്ങും
Next article13 ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ 18 ഗോളുകൾ, ഹാളണ്ട് യൂറോപ്പ് ഭരിക്കുന്നു