വിജയ വഴിയിൽ തിരികെയെത്താൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് യൂറോപ്പ‌ ലീഗിൽ ഇറങ്ങും

20210125 002430
Credit: Twitter

യൂറോപ്പ ലീഗിൽ ഇന്ന് നടക്കുന്ന നോക്കൗട്ട് റൗണ്ട് മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് സ്പാനിഷ് ക്ലബായ റയൽ സോസിഡാഡിനെ നേരിടും. സോസിഡാഡിന്റെ ഹോം മത്സരമാണെങ്കിലും ഇറ്റലിയിൽ വെച്ചാണ് ഇന്നത്തെ മത്സരം നടക്കുന്നത്‌. യുവന്റസിന്റെ ഹോം ഗ്രൗണ്ടിലാകും ഇരു ടീമുകളും ഇറങ്ങുക. അവസാന കുറച്ച് മത്സരങ്ങളായി സ്ഥിരതയില്ലത്ത പ്രകടനമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നടത്തുന്നത്.

അവസാന‌ മത്സരത്തിൽ വെസ്റ്റ് ബ്രോമിനോട് സമനില വഴങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയിക്കാൻ തന്നെയാകും ഇന്ന് ശ്രമിക്കുക. പരിക്ക്‌ കാരണം കവാനിയും വാൻ ഡെ ബീകും ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് നിരയിൽ ഉണ്ടാകില്ല. യുണൈറ്റഡ് ഇന്ന് യുവതാരങ്ങൾക്ക് അവസരം നൽകാൻ സാധ്യതയുണ്ട്. അമദ് ദിയാലോയും ഷോലയും ഇന്ന് സബ്ബായി എത്തിയെങ്കിലും അരങ്ങേറ്റം നടത്താൻ സാധ്യതയുണ്ട്. ഡി ഹിയക്ക് പകരം ഡീൻ ഹെൻഡേശ്സണും ഇന്ന് ആദ്യ ഇലവനിൽ എത്തും.

ഇന്ന് രാത്രി 11.30നാണ് മത്സരം നടക്കുക.‌ സോണി നെറ്റ്വർക്കിൽ മത്സരം തത്സമയം കാണാം.

Previous articleഇന്ത്യയുടെ ഏഷ്യ കപ്പ് യോഗ്യത മത്സരങ്ങള്‍ ഇറാഖിനും ലെബനനുമെതിരെ
Next articleഗോളടിക്കാതെ റൊണാൾഡോ, യുവന്റസിനെ വീഴ്ത്തി എഫ്സി പോർട്ടോ