ബയേണിന്റെ മുൻപിലേക്ക് ഗാർഡിയോളയില്ല, ലിയോണിനോട് സിറ്റി തരിപ്പണം

- Advertisement -

മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്ത്. ഫ്രഞ്ച് ക്ലബ്ബ് ലിയോണിനോട് 3-1 ന് തോറ്റാണ് സിറ്റി വീണ്ടും ഒരിക്കൽ കൂടെ തങ്ങളുടെ ചാമ്പ്യൻസ് ലീഗ് സ്വപ്നങ്ങൾ പാതി വഴിയിൽ ഉപേക്ഷിച്ചത്. സിറ്റി- ബയേൺ സെമി ഫൈനൽ പ്രതീക്ഷിച്ച ആരാധകർക്ക് ഞെട്ടിക്കുന്ന മത്സര ഫലമായി ഇന്നത്തേത്.

തീർത്തും പ്രതിരോധത്തിൽ ഊന്നി ആദ്യ ഇലവൻ ഇറക്കിയ ഗാർഡിയോളയാണ് സിറ്റിയുടെ ഈ പരാജയത്തിൽ പ്രധാന പങ്ക് വഹിച്ചത് എന്ന് പറഞ്ഞാൽ അത്ഭുതപ്പെടാനാവില്ല. ബെർനാടോ സിൽവ, മഹ്‌റസ് അടക്കമുള്ള കളിക്കാർ പുറത്ത് ഇരുന്നപ്പോൾ കാൻസലോ ആയിരുന്നു ലെഫ്റ്റ് വിങ് ബാക്കിൽ. ആദ്യ പകുതിയിൽ അവസരങ്ങൾ സൃഷ്ടികൾ വിഷമിച്ച സിറ്റി 24 ആം മിനുട്ടിൽ കോർണറ്റ് നേടിയ ഗോളിൽ പിന്നിലായി.

രണ്ടാം പകുതി 10 മിനുട്ട് പിന്നിടത്തോടെ മഹ്‌റസിനെ ഇറകിയതോടെ സിറ്റിക്ക് അവസരങ്ങൾ സൃഷ്ടിക്കാനായി. 69 ആം മിനുട്ടിൽ ഡി ബ്രൂയ്നെ സിറ്റിയെ ഒപ്പം എത്തിച്ചെങ്കിലും 79 ആം മിനുട്ടിൽ മൂസ ഡംബലെ ലിയോണിന് ലീഡ് സമ്മാനിച്ചു. സിറ്റി ഓഫ്‌ സൈഡിനായി അപേക്ഷിച്ചെങ്കിലും VAR ഗോൾ നിലനിർത്തി. പിന്നീട് ലഭിച്ച സുവർണാവസരം സ്റ്റെർലിങ് നഷ്ടപ്പെടുത്തി ഉടനെ തന്നെ വീണ്ടും ഗോൾ നേടി ഡംബലെ സ്കോർ 3-1 ആക്കി ലിയോണിന്റെ ജയം ഉറപ്പാക്കി.

 

Advertisement