ഇത്തവണയും ചാമ്പ്യൻസ് ലീഗ് ഇല്ല, പെപ്പിന്റെ സിറ്റി ഉടമകൾ ക്ഷമിക്കുമോ ?

- Advertisement -

വീണ്ടും ഒരിക്കൽ കൂടെ ചാമ്പ്യൻസ് ലീഗിൽ അടി പതറിയതോടെ പെപ് ഗർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി പരിശീലക സ്ഥാനത്തിന് ആദ്യമായി ഭീഷണി ഉയരുന്നു. ചാമ്പ്യൻസ് ലീഗ് എന്ന ഒരൊറ്റ ലക്ഷ്യം വച്ചു പെപ്പിനെ എത്തിച്ച സിറ്റി ഉടമകൾ ഇനിയൊരു വർഷം കൂടെ നൽകുമോ എന്നത് വരും ദിവസങ്ങളിൽ കാത്തിരുന്നു കാണേണ്ട കാഴ്ചയാണ്.

പുറത്തായി എന്നതിൽ ഉപരി പുറത്തായ വിധമാണ് പെപ്പിന്റെ സ്ഥാന ചലനത്തിന് കാരണമായേക്കുക. സിറ്റിയെക്കാൾ സ്കോഡ് കരുത്തിൽ ഏറെ പിന്നിലായ ലിയോണിന് മുൻപിൽ പോരാട്ടം ഇല്ലാതെയാണ് സിറ്റി കീഴടങ്ങിയത്. ആദ്യ ഇലവൻ മുതൽ ഫോർമേഷനിൽ വരെ ഗർഡിയോള വരുത്തിയ വൻ പിഴവുകളാണ് ലിയോണിന് കാര്യങ്ങൾ എളുപമാക്കിയത്. 3 ഡിഫണ്ടർമാരുമായി ഇറങ്ങിയ സിറ്റി ആദ്യ ഇലവനിൽ ലെഫ്റ്റ് വിങ് ബാക്ക് ആയി കളിച്ചത് ജാവോ കാൻസലോ !! കൂടാതെ ആദ്യ ഇലവനിൽ ആക്രമണം നയിക്കാൻ ഉണ്ടായത് ഡു ബ്രെയ്‌നും, ജിസൂസും, സ്റ്റർലിംഗും മാത്രം. ഇതോടെ മുനയോടിഞ്ഞ സിറ്റി ആദ്യ ഇലവനിൽ ആകെ ഒരു അവസരമാണ് സൃഷ്ടിച്ചതും.

ഗർഡിയോള ആവശ്യപ്പെട്ട എല്ലാ കളിക്കാരെയും വൻ തുക നൽകി എത്തിച്ചു നൽകിയ സിറ്റി ഈ സീസണിലെ നിറം മങ്ങിയ പ്രകടനത്തെ ക്ഷമിക്കാൻ തയ്യാറായില്ലെങ്കിൽ പെപ്പിന് പുറത്താക്കൽ നേരിടേണ്ടി വരും .

Advertisement