ചെൽസി ഇന്ന് പോർച്ചുഗലിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ തേടിക്കൊണ്ട് ഇംഗ്ലീഷ് ക്ലബായ ചെൽസി ഇന്ന് പോർച്ചുഗലിൽ ഇറങ്ങും. പോർച്ചുഗീസ് ക്ലബായ പോർട്ടോ ആണ് ഇന്ന് ക്വാർട്ടർ ഫൈനലിന്റെ ആദ്യ പസത്തിൽ ചെൽസിയുടെ എതിരാളികൾ. കൂട്ടത്തിൽ എളുപ്പമുള്ള എതിരാളികൾ ആണ് ചെൽസിക്ക് ലഭിച്ചിരിക്കുന്നത്‌. എന്നാലും കാര്യങ്ങൾ എളുപ്പം ഒന്നും ആയിരിക്കില്ല.

യുവന്റസിനെ പുറത്താക്കിയാണ് പോർട്ടോ ക്വാർട്ടറിൽ എത്തിയത്. ചെൽസിയെയും മറികടക്കാൻ ആകും തന്നെയാകും അവരുടെ പ്രതീക്ഷ. ചെൽസി പ്രീമിയർ ലീഗിൽ ഒരു വലിയ പരാജയം നേരിട്ടാണ് ചാമ്പ്യൻസ് ലീഗിലേക്ക് വരുന്നത്. ടൂഹലിനും സംഘത്തിനും വിജയ വഴിയിലേക്ക് പെട്ടെന്ന് എത്താൻ ആകുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. രാത്രി 12.30നാണ് മത്സരം.