ഇഞ്ച്വറി ടൈം ഗോളിൽ ഡോർട്മുണ്ടിനെ വീഴ്ത്തി മാഞ്ചസ്റ്റർ സിറ്റി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ മത്സരത്തിന്റെ ആദ്യ പാദത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വിജയം. ഇന്ന് മാഞ്ചസ്റ്ററിൽ ഇത്തിഹാദ് സ്റ്റേഡിയത്തിൽ വെച്ച് നടന്ന പോരാട്ടം ഒന്നിനെതിരെ രണ്ടു ഗോളിനാണ് സിറ്റി ഡോർട്മുണ്ടിന് എതിരെ വിജയിച്ചത്‌. ഇഞ്ച്വറി ടൈം ഗോളിൽ ആണ് സിറ്റി വിജയിച്ചത്

ആദ്യ പകുതിയിൽ 27ആം മിനുട്ടിൽ ആയിരുന്നു സിറ്റിയുടെ ആദ്യ ഗോൾ. ഡോർട്മുണ്ട് താരം ചാനിൽ നിന്ന് പന്ത് കൈക്കലാാക്കി ഒരു കൗണ്ടർ അറ്റാക്കിലൂടെ ആയിരുന്നു‌ സിറ്റിയുടെ ഗോൾ. ഡി ബ്രുയിനും ഫൊഡനും മഹ്റസും ഒക്കെ ഒരുമിച്ച് ആണ് ആ നീക്കം ഒരുക്കിയത്. ആദ്യ പകുതിയിൽ തന്നെ ഇതിന് മറുപടി നൽകാൻ ഡോർട്മുണ്ട് നോക്കി എങ്കിലും ജൂഡ് ബെല്ലിങ്ഹാം നേടിയ ഗോൾ വാർ നിഷേധിച്ചു.

84ആം മിനുട്ടിൽ ക്യാപ്റ്റൻ റിയുസിലൂടെ സമനില ഗോൾ നേടിയപ്പോൾ സിറ്റിയെ തടഞ്ഞു എന്നാണ് ഡോർട്മുണ്ട് കരുതിയത്. എന്നാൽ ഇഞ്ച്വറി ടൈമിൽ യുവതാരം ഫോഡൻ സിറ്റിക്കായി വിജയ ഗോൾ നേടി. ആവേശകരമായിരുന്നു മത്സരം എങ്കിലും, ഈ വിജയം സിറ്റിക്ക് അവർ ആഗ്രഹിച്ച അത്ര വലിയ വിജയമല്ല എന്നതാണ് സത്യം. ഇപ്പോഴും രണ്ടാം പാദത്തിൽ കളി പിടിക്കാൻ ആകും എന്ന പ്രതീക്ഷയിലാണ് ഡോർറ്റ്മുണ്ട്‌